മദ്യവിൽപ്പനയ്ക്ക് വെർച്വൽ ക്യൂ സംവിധാനം ഒരുക്കാൻ ബെവ്റേജസ് കോർപ്പറേഷൻ

വെബ്ദുനിയ ലേഖകൻ| Last Modified തിങ്കള്‍, 11 മെയ് 2020 (12:42 IST)
തിരുവനന്തപുരം: ലോക്ഡൗണിന് ശേഷം മദ്യശാലകൾ തുറക്കുമ്പോള്‍ വലിയ തിരക്ക് ഒഴിവക്കാൻ വെർച്വൽ ക്യൂ സംവിധാനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ബെവ്റേജസ് കോര്‍പ്പറേഷന്‍. ഓണ്‍ലൈന്‍ ക്യൂ സംവിധാനം നടപ്പിലാക്കാന്‍ കോർപ്പറേഷൻ പൊലീസിന്റെയും സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെയും സഹായം തേടി. തിരക്ക് ഒഴിവാക്കാൻ പല മാർഗങ്ങൾ ചിന്തിയ്ക്കുന്നുണ്ട് എന്നും അതിലൊന്നാണ് ഓനലൈൻ ക്യൂ സംവിധാനം എന്നും ബെവ്‌കോ എംഡി പറഞ്ഞു.

വെർച്വൽ ക്യൂവുമായി ബന്ധപ്പെട്ട ആപ്പുകൾ തയ്യാറാക്കിയിട്ടുള്ള സ്റ്റാർട്ടപ്പുകളിൽനിന്നും സ്റ്റാർട്ടപ്പ് മിഷൻ അപേക്ഷ ക്ഷണിച്ചു. സർക്കാരിന്റെ നിർദേശമനുസരിച്ചായിരിയ്ക്കും സംവിധാനം നടപ്പാക്കുന്നതിൽ അന്തിമ തീരുമാനം എടുക്കുക. മദ്യം വാങ്ങുന്നതിനായി ആപ്പൂകളിലൂടെ നിശ്ചിത ടോക്കനുകൾ നൽകുന്നതാണ് സംവിധാനം. അനുവദിച്ച സമയത്ത് മാത്രമേ ഇതിലൂടെ മദ്യം വാങ്ങാനാകു. അപ്പിലെ ക്യു ആർ കോഡ് ഔട്ട്‌ലെറ്റിൽ സ്ക്യാൻ ചെയ്യുന്നതോടെ നിശ്ചിത അളവ് മദ്യം വാങ്ങാനാകും. സ്മാർട്ട്ഫോൻ ഇല്ലാത്തവർക്ക് എസ്എംഎസിലൂടെ സംവിധാനം ഒരുക്കാനും ആലോചിയ്ക്കുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :