ഈടാക്കുക രാജധാനിയുടെ നിരക്ക്, കേരളത്തിലേയ്ക്ക് മെയ് 13 മുതൽ ട്രെയിനുകൾ എത്തും

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 11 മെയ് 2020 (10:44 IST)
രാജ്യത്ത് ട്രെയിൻ സർവീസുകൾ പുനരാരംഭിയ്ക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ സ്പെഷ്യൽ ട്രെയിനുകളിൽ ഉപയോഗിയ്ക്കുക രാജധാനിയുടെ കോച്ചുകൾ. രാജധാനിയുടെ നിരക്ക് തന്നെയാവും യാത്രക്കാരിൽ നിന്നും ഈടാക്കുക. മെയ് 13ന് കേരളത്തിലേയ്ക്ക് ട്രെയിൻ സർവീസ് ആരംഭിയ്ക്കും എന്നാണ് സൂചന. ന്യുഡൽഹി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ ചൊവ്വ, ബുധൻ, ഞായർ ദിവസങ്ങളിലും തിരുവനന്തപുരം-ന്യൂഡൽഹി ട്രെയിൽ ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലും സർവീസ് നടത്താനാണ് ആലോചന.

ഓൻലൈനായി മാത്രമേ ടികറ്റുകൾ ബുക്ക് ചെയ്യാൻ സാധിയ്ക്കു. രോഗ ലക്ഷണങ്ങൾ ഇല്ലാത്തവർക്ക് മാത്രമായിരിയ്ക്കും യാത്ര അനുവദിയ്ക്കുക. കോട്ട, വഡോദര, പൻവേൽ, മഡ്ഗാവ്, മംഗളൂരു, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിൽ മാത്രമായിരിയ്ക്കും, ന്യൂഡൽഹി- തിരുവനന്തപുരം ട്രെയിനിന് സ്പോപ്പുണ്ടാവുക. തത്കാൽ. പ്രീമിയം തത്കാൽ, കറന്റ് റിസർവേഷൻ സൈകര്യങ്ങളിൽ ഈ സർവീസുകളിൽ ലഭ്യമായിരിക്കില്ല. ട്രെയിനുകളുടെ അന്തിമ സമയക്രമം റെയിൽവേ വൈകാതെ പുറത്തുവിടും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :