വെബ്ദുനിയ ലേഖകൻ|
Last Updated:
തിങ്കള്‍, 11 മെയ് 2020 (12:49 IST)
വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നതിനുള്ള മാർഗരേഖകൾ പുതുക്കി നിശ്ചയിച്ച് കേന്ദ്ര സർക്കാർ. ചെറിയ രോഗ ലക്ഷണങ്ങൾ ഉള്ളവരും, രോഗലക്ഷണങ്ങൾ ഇല്ലാത്തവരും ഡോകടറുടെ നിർദേശപ്രകാരം ഹോം ഐഒലേഷനിൽ കഴിയുമ്പോൾ പാലിക്കേണ്ട മാർഗ നിർദേശങ്ങളാണ് പുതുക്കിയിരിയ്കുന്നത്. വിടുകൾക്കള്ളിൽ പൂർണമായും ഐസൊലേഷനിൽ കഴിയുന്നതിനുള്ള സൗകര്യം വേണം എന്ന് മാർഗ നിർദേശത്തിൽ പറയുന്നു.
ഐസൊലേഷനിലുള്ള ആളെ സഹായിക്കുന്നതിനായി 24 മണിക്കൂറും ഒരാൾ കൂടെ വേണം. ഈ സഹായി ആശുപത്രിയിലേക്ക് വിവരങ്ങൾ കൈമാറണം. സഹായിയും, സഹായിയുമായി സമ്പർക്കം പുലർത്തുന്നവരും ഡോക്ടറുടെ നിർദേശപ്രകാരം ഹൈഡ്രോക്സിക്ലോറോക്വിൻ കഴിക്കണം. ഇവർ ആരോഗ്യ സേതു ആപ്പ് ഇൻസ്റ്റാൽ ചെയ്ത് ഉപയോഗിയ്ക്കണം. ഐസൊലേഷനിൽ ഉള്ള ആൾക്ക് പത്ത് ദിവസമായി പനി ഇല്ലെന്ന് ഉറപ്പുവരുത്തണം. 17 ദിവസങ്ങൾക്ക് ശേഷമാണ് ഐസൊലേഷൻ പിൻവലിയ്ക്കുക. ഐസൊലേഷൻ കഴിഞ്ഞാൽ പരിശോധന നടത്തേണ്ടതില്ലെന്നും മാർഗരേഖയിൽ പറയുന്നു.