ആഭ്യന്തര വിമാന സർവിസുകൾ മെയ് 15ന് പുനരാരംഭിച്ചേയ്ക്കും, സൂചന നൽകി വ്യോമയാന മന്ത്രി

വെബ്ദുനിയ ലേഖകൻ| Last Updated: തിങ്കള്‍, 11 മെയ് 2020 (12:52 IST)
കൊവിഡ് 19: രാജ്യത്ത് ഉടൻ പുനരാരംഭിച്ചേയ്ക്കും എന്ന് റിപ്പോർട്ടുകൾ. മെയ് 15ന് സർവീസുകൾ ആരംഭിയ്ക്കാനാണ് കേന്ദ്ര സർക്കാർ ആലോകിയ്ക്കുന്നത്. വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരിയാണ് ഇക്കാര്യത്തെ കുറിച്ച് സൂചന നൽകിയത്. സർവീസ് പുനരാരംഭിച്ചാൽ തന്നെ ഗ്രീൻ സോണുകളെ ബന്ധിപ്പിച്ചായിരിയ്കും വിമാന സർവീസുകൾ നടത്തുക.

മെയ് 15ന് മുൻപ് ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിയ്ക്കാനാണ് ആലോചിയ്ക്കുന്നത് എന്ന് വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. എന്നൽ തീയതിയുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിൽ എത്തിയിട്ടില്ല എന്നും. സർവീസുകൾ പുനരാംഭിയ്ക്കുന്നതിന് മുൻപായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേ ണ്ടതുണ്ടെന്നും ഹർദീപ് സിങ് പുരി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :