ലോകത്തെ മൂന്നിൽ ഒന്ന് സ്ത്രീകളും പങ്കാളിയിൽ നിന്നും പീഡനങ്ങൾ നേരിടുന്നവരെന്ന് ലോകാരോഗ്യ സംഘടന

അഭിറാം മനോഹർ| Last Modified ശനി, 13 മാര്‍ച്ച് 2021 (10:17 IST)
ലോകമെമ്പാടുമുള്ള മൂന്നിൽ ഒന്ന് സ്ത്രീകളും അവരുടെ ജീവിതത്തിൽ ഏതെങ്കിലും ഘട്ടത്തിൽ പങ്കാളിയിൽ നിന്ന് ശാരീരികമോ ലൈംഗികമോ ആയ പീഡനത്തിന് വിധേയരാകുന്നുണ്ടെന്ന് ലോകാരോഗ്യസംഘടനയുടെ പഠനം.

15 മുതൽ 19 വയസ്സ് വരെയുള്ള കാലഘട്ടത്തിൽ തന്നെ ഗാർഹീക പീഡനങ്ങൾ ആരംഭിക്കുന്നതായും 30 മുതൽ 39 വയസ്സുവരെ പ്രായമുള്ള സ്ത്രീകളാണ് ഏറ്റവും കൂടുതൽ ഇത്തരം അതിക്രമങ്ങൾക്ക് ഇരകളാകുന്നതെന്നുമാണ് ലോകാരോഗ്യസംഘടനയുടെ കണ്ടെത്തൽ. 161 രാജ്യങ്ങളെ ഉൾപ്പെടുത്തി സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ പറ്റി 2000 മുതൽ 2018 വരെ നടത്തിയ സർവേയിലാണ് ലോകാരോഗ്യ സംഘടന ഞെട്ടിക്കുന്ന ഈ കണ്ടെത്തൽ.

ഭർത്താവോ അടുപ്പമുള്ള പങ്കാളിയോ ആണ് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നവരിൽ അധികവും.ലൈംഗിക ചൂഷണത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ ആളുകൾ മടി കാണിക്കുന്നതിനാൽ യഥാർത്ഥ കണക്കുകൾ ഇതിലും ഉയർന്നതാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :