ഹെർ സർക്കിൾ: സ്ത്രീകൾക്കായി പ്രത്യേക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുമായി നീത അംബാനി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 8 മാര്‍ച്ച് 2021 (15:50 IST)
സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മുകേഷ് അംബാനിയുടെ ഭാര്യയും റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്‌സണുമായ നിത അം‌ബാനി. വനിതാ ദിനത്തിന് മുന്നോടിയായാണ് നിത അംബാനി എന്ന പേരിലുള്ള പ്ലാറ്റ്‌ഫോം അവതരിപ്പിച്ചത്.

സ്ത്രീകളുടെ ജീവിതം, ആരോഗ്യം, വ്യക്തിത്വവികസനം, സൗന്ദര്യം,ഫാഷൻ,സാമ്പത്തികം,തൊഴിൽ എന്നിവയായിരിക്കും ഹെർ സർക്കിളിന്റെ ഉള്ളടക്കം. സ്ത്രീ ശാക്തീകരണമാണ് പ്ലാറ്റ്‌ഫോമിലൂടെ ലക്ഷ്യമിടുന്നത്.

ആരോഗ്യം,സംരഭകത്വം,വിദ്യഭ്യാസം,ധനകാര്യം,നേതൃപാടവം എന്നീ വിഷയങ്ങളിൽ റിലയൻസ് വിദഗ്‌ധർ സംശയങ്ങൾക്ക് മറുപടി നൽകും.

ഇംഗ്ലീഷ് ഭാഷയിലാണ് വെബ്‌സൈറ്റ് ആരംഭിക്കുക. വൈകാതെ തന്നെ മറ്റ് പ്രാദേശിക ഭാഷയിലുള്ള വീഡിയോകളും ലഭ്യമാകുമെന്നാണ് വിവരം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :