ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ മാറ്റി‌നിർത്തരുത്: ഗുജറാത്ത് ഹൈക്കോടതി

അഭിറാം മനോഹർ| Last Modified ചൊവ്വ, 9 മാര്‍ച്ച് 2021 (19:21 IST)
ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ പൊതു,സ്വകാര്യ ഇടങ്ങളിൽ നിന്നും മാറ്റി നിർത്തുന്നത് അവസാനിപ്പിക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി. ഇതിനായി മാർഗനിർദേശങ്ങൾ കൊണ്ടുവരണമെന്നും സംസ്ഥാനസർക്കാരിനോട് കോടതി നിർദേശിച്ചു.

ശ്രീ സഹജാനനന്ദ് ഗേൾസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഹോസ്റ്റലിൽ അറുപത് വിദ്യാർത്ഥിനികളെ ആർത്തന്മുണ്ടോ എന്ന് പരിശോധിച്ച സംഭവത്തിന് എതിരെ നൽകിയ പൊതു‌താത്പര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പ്രതികരണം. ആർത്തവം മൂലം പലവിധത്തിലായ വിലക്കുകൾ നേരിടുന്നുവെന്നും ഇന്ത്യയിൽ 22 ശതമാനം പെൺകുട്ടികൾ ആർത്തവം ആരംഭിക്കുന്നതോടെ സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :