ഒന്നിലധികം ഭർത്താക്കന്മാർ ഉണ്ടാകുന്നത് സ്ത്രീകളുടെ ആരോഗ്യത്തിന് ഗുണകരമെന്ന് ഗവേഷകർ. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഗവേഷണ സ്ഥാപനമായ റോയൽ സൊസൈറ്റിയുടെ ജീവശാസ്ത്രവിഭാഗം ജേർണലിൽ ആണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ചില സമൂഹങ്ങളിൽ സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധികളെ മറികടക്കാൻ ഒന്നിലധികം ഭർത്താക്കന്മാരുള്ള സ്ത്രീകൾക്ക് എളുപ്പത്തിൽ സാധിക്കുന്നത് അവരുടെ ആരോഗ്യം നന്നായിരിക്കാൻ സഹായിക്കുമെന്നാണ് പഠനം പറയുന്നത്. യുസി ഡേവിസ് സർവ്വകലാശാലയിലെ നരവംശ ശാസ്ത്രവിഭാഗം പ്രൊഫസർമാരാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.നിരവധി ഭർത്താക്കന്മാരെ തുടർച്ചയായി...