ഭക്ഷണത്തിൽ നിന്നും തലമുടി കിട്ടി; ഭാര്യയുടെ തലമൊട്ടയടിച്ച് ഭർത്താവ്

ആഹാരത്തില്‍ തലമുടി കണ്ടതാണ് ഇയാളെ ചൊടിപ്പിച്ചത്.

തുമ്പി എബ്രഹാം| Last Modified ബുധന്‍, 9 ഒക്‌ടോബര്‍ 2019 (08:04 IST)
പ്രഭാത ഭക്ഷണം ഭക്ഷണത്തിൽ തലമുടി കിട്ടിയതില്‍ ക്ഷുഭിതനായ ഭര്‍ത്താവ് ഭാര്യയുടെ തല മൊട്ടയടിച്ചു.ആഹാരത്തില്‍ തലമുടി കണ്ടതാണ് ഇയാളെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ഭാര്യയെ കുറ്റപ്പെടുത്തിയ ഇയാള്‍ ഒരു ബ്ലേഡുമായി വരികയും ബലം പ്രയോഗിച്ച് ഭാര്യയുടെ തല മൊട്ടയടിക്കുകയുമായിരുന്നു. ബംഗ്ലാദേശിലെ വടക്കു പടിഞ്ഞാറന്‍ ജില്ലയായ ജോയ്പുര്‍ഹത്തിലാണ് സംഭവം.

ഭാര്യയെ ഉപദ്രവിച്ചതിന് പൊലീസ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. 35കാരനായ ബാബു മൊണ്ടാല്‍ എന്നയാളാണ് 23 കാരിയായ ഭാര്യയുടെ തല മോട്ടയടിച്ചത്.14 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ബാബുവിനെതിരെ ചുമത്തിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :