അനുബന്ധ വാര്‍ത്തകള്‍
- മറ്റ് വമ്പന്മാരെ രക്ഷപെടുത്താനുള്ള നീക്കമാണോ ഇത്? പൊലീസ് ഒരുക്കിയ വ്യാജ ഏറ്റുമുട്ടലല്ലേ ഇത്? - വി ടി ബൽറാം ചോദിക്കുന്നു
- ചരിത്രം ആവർത്തിച്ച് കമ്മീഷണർ വി.സി. സജ്ജനാർ; ഏറ്റുമുട്ടല്‍ കൊലകളില്‍ ഇത് രണ്ടാമത്തെത്; അന്ന് വധിച്ചത് മൂന്നുപേരെ
- ഹൈദരബാദ് പീഡനക്കേസ്: പ്രതികളെ കൊന്നത് പൊലീസ് ഏറ്റുമുട്ടലില്‍; സ്ഥിരീകരിച്ച് കമ്മീഷണര്‍
- വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം: പ്രതികളെ വെടിവച്ചു കൊന്നു
- ഫാത്തിമയുടെ മൃതദേഹം മുട്ടുകാലിൽ നിൽക്കുന്ന നിലയിലായിരുന്നു, മുറിയിലെ സാധനങ്ങളെല്ലാം വാരിവലിച്ചിട്ടിരുന്നു: വെളിപ്പെടുത്തലുമായി പിതാവ്
മുരിങ്ങപ്പൂവും മുട്ടയും നല്ല കിടിലൻ കോമ്പിനേഷൻ തന്നെ, ഉണ്ടാക്കുന്ന വിധം
പോഷക സമൃദ്ധിയുടെ കാര്യത്തിലും ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിലും മുരിങ്ങ ഏറെ മുന്നിലാണ്. നാവിന്റെ രുചി മാത്രമല്ല. ആരോഗ്യവും സംരക്ഷിക്കുമെന്ന് സാരം. മുരിങ്ങ പൂവും മുട്ടയും നല്ല ഒന്നാന്തരം കോമ്പിനേഷൻ ആണ്. ഈ വ്യത്യസ്ത വിഭവം ഒന്നു പരീക്ഷിക്കൂ.
ആവശ്യമുള്ള ഇനങ്ങള്‍:
മുരിങ്ങപ്പൂ അരിഞ്ഞത് - 2 കപ്പ്
ചുവന്നുള്ളി - 1 ടേബിള്‍ സ്പൂണ്‍
പച്ചമുളക് - 4 എണ്ണം
മുട്ട - 2 എണ്ണം
കടുക് - 1 സ്പൂണ്‍
ഉഴുന്നുപരിപ്പ് - 1 സ്പൂണ്‍
കടലപ്പരിപ്പ് - 1 സ്പൂണ്‍
ഗരം മസാല - 1/4 സ്പൂണ്‍
തേങ്ങ ചിരകിയത് - 1 1/2 ടേബിള്‍ സ്പൂണ്‍
കറിവേപ്പില - പാകത്തിന്
എണ്ണ - 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്
പാകം ചെയ്യേണ്ട വിധം:
ഒരു പാത്രത്തില്‍ നാലുകപ്പ് വെള്ളം ഒഴിച്ച് അടുപ്പത്ത് വയ്ക്കുക. വെട്ടിത്തിളയ്ക്കുമ്പോള്‍ അരിഞ്ഞുവച്ച മുരിങ്ങപ്പൂവിട്ട് മൂടി വയ്ക്കുക. അഞ്ചു മിനിറ്റ് കഴിഞ്ഞ് ഇറക്കി വെള്ളം വാര്‍ത്തു കളയുക. ചീനച്ചട്ടി അടുപ്പില്‍ വെച്ച് എണ്ണയൊഴിക്കുക. കടുക് ഇട്ട് പൊട്ടുമ്പോള്‍ ഉഴുന്നുപരിപ്പും കടലപ്പരിപ്പും ഇടുക. ഇത് ചുവന്നാല്‍ ചുവന്നുള്ളിയും പച്ചമുളകുമിട്ട് ഇളക്കുക. ഇത് ചുവക്കുമ്പോള്‍ മുട്ട പൊട്ടിച്ച് ഒഴിക്കുക. ശേഷം മസാലയും നാളികേരം ചിരകിയതും ചേര്‍ത്ത് ഇളക്കി മുരിങ്ങപ്പൂവും ചേര്‍ത്ത് യോജിപ്പിക്കുക. വെള്ളം വറ്റുമ്പോള്‍ ഇറക്കിവയ്ക്കുക.