കിടിലന്‍ ഗോബി മഞ്ചൂരിയന്‍ നിങ്ങള്‍ക്കും ഉണ്ടാക്കാം!

ഗോബി മഞ്ചൂരിയന്‍, ഗോബി മഞ്ചൂരിയന് സെമി ഗ്രേവി, ഗോബി, പാചകം, Gobi Manchurian Recipe, Gobi Manchurian, Gobi Manchurian semi gravy, Recipe, Cookery
BIJU| Last Modified വെള്ളി, 16 നവം‌ബര്‍ 2018 (20:26 IST)
ഗോബി മഞ്ചൂരിയന്‍ ഒരുവിധം എല്ലാ ആഹാരത്തോടൊപ്പവും കഴിക്കാം എന്നതാണ് അതിനെ ഏവര്‍ക്കും പ്രിയങ്കരമാക്കുന്നത്. ചപ്പാത്തിയോടൊപ്പവും ബിരിയാണിയോടൊപ്പവും ഫ്രൈഡ് റൈസിനൊപ്പവും കഴിക്കാം. ഗോബി മഞ്ചൂരിയന്‍ സെമി ഗ്രേവി ആണെങ്കില്‍ സ്വാദ് പിന്നെയും കൂടും.

ഗോബി മഞ്ചൂരിയന്‍ തയ്യാറാക്കാന്‍ ആവശ്യമുള്ളവ:

കോളിഫ്ളവര്‍ - 1
സവാള - 1
വെളുത്തുള്ളി - 4/5 അല്ലി
ഇഞ്ചി - ഒരു ചെറിയ കഷണം
കുരുമുളകുപൊടി - ഒരു ടീസ്പൂണ്‍
സ്പ്രിംഗ് ഒണിയന്‍ - ഒരു തണ്ട്
സെലറി - ഒരു തണ്ട്
കോണ്‍ഫ്ളവര്‍ - ഒരു ടേബിള്‍ സ്പൂണ്‍
സോയാസോസ് - രണ്ട് ടേബിള്‍ സ്പൂണ്‍
വിനഗര്‍ - ഒരു ടേബിള്‍ സ്പൂണ്‍
പഞ്ചസാര - ഒരു ടേബിള്‍ സ്പൂണ്‍
മൈദ - 4 മുതല്‍ 5 വരെ ടേബിള്‍ സ്പൂണ്‍
ബേക്കിംഗ് പൗഡര്‍ - ഒരു നുള്ള്
എണ്ണ - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ആദ്യം കോളിഫ്ളവര്‍ ചെറുതായി മുറിക്കുക. 4-5 ടേബിള്‍ സ്പൂണ്‍ മൈദ, ഒരു നുള്ള് ബേക്കിംഗ് പൗഡര്‍, ഒരു നുള്ള് ഉപ്പ്, അര ടേബിള്‍ സ്പൂണ്‍ സോയാസോസ്, കുറച്ചു വെള്ളം എന്നിവ ചേര്‍ത്ത് കോളിഫ്ളവര്‍ കുഴയ്ക്കുക.

ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാക്കുക. തീ ചെറുതാക്കി അഡ്ജസ്റ്റ് ചെയ്തു വയ്ക്കുക. നല്ല ചൂടായ എണ്ണയില്‍ കുഴച്ചുവച്ചിരിക്കുന്ന കോളിഫ്ളവര്‍ വറുത്ത് കോരുക.

ഒരു കപ്പ് വെള്ളത്തില്‍ സോയാസോസ്, വിനിഗര്‍, കുരുമുളകുപൊടി, കോണ്‍ഫ്ളവര്‍, പഞ്ചസാര എന്നിവ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വയ്ക്കുക. സവാള, ഇഞ്ചി, വെളുത്തുള്ളി, സെലറി, സ്പ്രിംഗ് ഒണിയന്‍ എന്നിവയും ചെറുതായി അരിഞ്ഞ്, മറ്റൊരു പാത്രത്തില്‍ 2 ടേബിള്‍ സ്പൂണ്‍ എണ്ണ ചൂടാക്കിയതില്‍ വഴറ്റുക.

സോയാസോസും വിനഗറും ചേര്‍ത്ത് തയ്യാറാക്കിയ മിശ്രിതവും, വറുത്തുകോരിയ കോളിഫ്ളവറും സ്പ്രിംഗ് ഒണിയന്‍, സെലറി എന്നിവ ചേര്‍ത്ത് തിളപ്പിക്കുക. മിശ്രിതം കുറുകുമ്പോള്‍ ചെറുചൂടോടുകൂടി ഉപയോഗിക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :