കൊതിയൂറും ഈന്തപ്പഴം അച്ചാര്‍

Last Modified ചൊവ്വ, 19 മെയ് 2015 (18:10 IST)
ഈന്തപ്പഴം കഴിച്ചിട്ടുണ്ടാകും. എന്നാല്‍ ഈന്തപ്പഴം അച്ചാര്‍ കഴിച്ചിട്ടുണ്ടാവാന്‍ വഴിയില്ല. ഇതാ ഈന്തപ്പഴം അച്ചാര്‍ പരീക്ഷിച്ചുനോക്കൂ.

ചേര്‍ക്കേണ്ട ഇനങ്ങള്‍:

ഈന്തപ്പഴം കുരുവില്ലാതെ 100 ഗ്രാം
പുളിവെള്ളം 2 കപ്പ്
മുളകുപൊടി 1 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി 1 ടേബില്‍ സ്പൂണ്‍
ഉലുവാപ്പൊടി 1/4 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി 1/4 ടീസ്പൂണ്‍
ശര്‍ക്കര 1 ടീസ്പൂണ്‍
നല്ലെണ്ണ 100 ഗ്രാം
കടുക് 1/4 ടീസ്പൂണ്‍
കറിവേപ്പില 2 തണ്ട്
വറ്റല്‍മുളക് മുറിച്ചത് 4
ഉപ്പ് പാകത്തിന്

പാകം ചെയ്യേണ്ട വിധം:

ഈന്തപ്പഴം ചെറുതായി നുറുക്കി മിക്സിയില്‍ ചെറുതായി അടിച്ചെടുക്കുക. എണ്ണ ചൂടാക്കി കടുക് പൊട്ടിയ ശേഷം കറിവേപ്പില, വറ്റല്‍ മുളക് എന്നിവ ചേര്‍ക്കുക. ഇതില്‍ പുളിവെള്ളം ഒഴിയ്ക്കുക. പുളിവെള്ളത്തില്‍ ഈന്തപ്പഴം ഉടച്ചതും മല്ലിപ്പൊടിയും മുളകുപൊടിയും കായപ്പൊടിയും ഇട്ടു തിളയ്ക്കുക. കുറുകി വരുമ്പോള്‍ ശര്‍ക്കരയും പാകത്തിന് ഉപ്പും അച്ചാറിനു പരുവമാകുമ്പോള്‍ വാങ്ങിവയ്ക്കുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :