കടലക്കറി ഉണ്ടാക്കാം..

Last Updated: ബുധന്‍, 4 മാര്‍ച്ച് 2015 (18:25 IST)
പുട്ടും കടലയും മലയാളികളുടെ ഏറ്റവും പ്രിയപ്പട്ട കോമ്പിനേഷനുകളിലൊന്നാണ്‍.
പുട്ടും നല്ല ചൂടു കടലക്കറിയും കൂട്ടി കഴിക്കൊന്നതൊന്ന് ആലോചിച്ച് നോക്കൂ.... ആഹാ... കടലക്കറിയുണ്ടാക്കും..

ആവശ്യമായ സാധനങ്ങള്‍:

ഉണങ്ങിയ കടല 1/2 കിലോ
ചെറുനാരങ്ങ 1
പച്ചമുളക്‌ 8 എണ്ണം
മല്ലിയില 2 പിടി
ഇഞ്ചി 2 കഷണം
മുളകുപൊടി 2 സ്പൂണ്‍
മസാല 1 സ്പൂണ്‍
പൊടിച്ച ജീരകം 1 സ്പൂണ്‍
ഉപ്പ്‌ പാകത്തിന്‌

പാചകം ചെയ്യുന്ന വിധം:

കടല ഉപ്പ്‌ ചേര്‍ത്ത്‌ നാല്‌ മണിക്കൂര്‍ വെള്ളത്തിലിട്ട്‌ കുതിര്‍ക്കുക. അതില്‍ വെള്ളം ചേര്‍ത്ത്‌ വേവിക്കുക. നാരങ്ങാ പിഴിഞ്ഞ്‌ നിരൊഴിച്ച്‌ ആവശ്യത്തിന്‌ ഉപ്പ്‌ ചേര്‍ക്കുക. ഇഞ്ചിയും പച്ചമുളകും ചെറുതായി അരിഞ്ഞ്‌ കുറച്ച്‌ എണ്ണയില്‍ വഴറ്റി മല്ലിയിലയും മുളകുപൊടിയും മസാലപ്പൊടിയും ജീരകപ്പൊടിയും ചേര്‍ത്തിളക്കുക. ചീനച്ചട്ടിയില്‍ കുറച്ച്‌ എണ്ണ ഒഴിച്ച്‌ കടുകും കരിവേപ്പിലയും വറ്റല്‍മുളകും ചേര്‍ത്ത്‌ താളിച്ച്‌ അതിലൊഴിച്ച്‌ ഇളക്കി ഉപയോഗിക്കാം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :