Last Modified തിങ്കള്‍, 11 മെയ് 2015 (16:32 IST)
സ്വാദിഷ്ടവും വളരെയേറെ പോഷക ഗുണങ്ങളുമുള്ള
മുരിങ്ങയ്ക്ക കറിയുണ്ടാക്കാന്‍ പഠിക്കാം...
ചേരുവകള്‍
മുരിങ്ങയ്ക്ക - 5
ഉള്ളി - 150 ഗ്രാം
മഞ്ഞള്‍പ്പൊടി - 1ടീസ്പൂണ്‍
മുളക് പൊടി - 2 ടീസ്പൂണ്‍
തേങ്ങ - 1(തിരുമ്മിയത്)
പച്ചമുളക് - 4
പുളി
കറിവേപ്പില
പാകം ചെയ്യുന്ന വിധം
തേങ്ങ തിരുമ്മി ഒന്നാം പാല്‍, രണ്ടാം പാല്‍ എന്നിവ എടുത്തുവയ്ക്കുക. അതുപോലെ മുരിങ്ങയ്ക്ക, ഉള്ളി, പച്ചമുളക് എന്നിവ രണ്ടായി നീളത്തില്‍ കീറുക. വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികള്‍ നന്നായി വഴറ്റുക. എന്നിട്ടതിലേക്ക് തേങ്ങയുടെ രണ്ടാം പാലും കറിപ്പൊടികളും ഉപ്പും ചേര്‍ത്ത് വേവിക്കുക. നന്നായി വെന്തതിനുശേഷം അതിലേക്ക് പുളിപിഴിഞ്ഞതും തേങ്ങയുടെ ഒന്നാം പാലും കറിവേപ്പിലയും ചേര്‍ത്ത് തിളപ്പിച്ചെടുക്കുക.