രുചികരമായ ഒരു നാടൻ കട്‌ലറ്റ്, ചെറുപയർ കട്ലറ്റ് കഴിച്ചിട്ടുണ്ടോ ?

സുമീഷ് ടി ഉണ്ണീൻ| Last Updated: ചൊവ്വ, 4 ഡിസം‌ബര്‍ 2018 (16:37 IST)
ചെറുപയർ നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ്, എപ്പോഴും നമ്മുടെ വീടുകളിൽ ഇത് ഉണ്ടാവുകയും ചെയ്യും. മോദകമാണ് സധാരണ നമ്മൾ ചെറുപയ്യറുകൊണ്ട് ഉണ്ടാക്കാറുള്ള പലഹാരം. ചിലപ്പോഴൊക്കെ ചെറുപയർ പായസവും വക്കും. എന്നാൽ ചെറുപറയ്കൊണ്ട് കട്ലറ്റ് ഉണ്ടാക്കി നോക്കിയിട്ടുണ്ടോ ? ഇന്ന് അതാവാം പരീക്ഷണം.

ചെറുപയർ കട്ലറ്റ് ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ

ചെറുപയര്‍ - ഒരു കപ്പ്‌
സവാള - ഒന്ന് പൊടിയായി അരിഞ്ഞത്
പച്ചമുളക് - മൂന്നെണ്ണം
ഇഞ്ചി - ചെറിയ കഷ്ണം
ഓയില്‍ - ആവശ്യത്തിന്
ഉപ്പ് - ആവിശ്യത്തിന്
മുളക് പൊടി - അര സ്പൂണ്‍
ഗരം മസാല- അര സ്പൂണ്‍
മുട്ട- രണ്ടെണ്ണം
ബ്രെഡ് പൊടി - ആവിശ്യത്തിന്

ഇനി ചെറുപയർ കട്ലറ്റ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കം

ചെറുപയറ് വെള്ളത്തിൽ കുതിർത്തുവക്കുകയാണ് ആദ്യം ചെയ്യേണ്ടത്. വൈകുന്നേരമാണ് ഉണ്ടാക്കുന്നത് എങ്കിൽ രാവിലെ തന്നെ വെള്ളത്തിൽ കുതിർത്ത് വക്കുക. ശേഷം ചെറുപയർ വെളത്തിൽ നിന്നും ഊറ്റി. മിക്സിയിൽ ഇട്ട് വെള്ളം ചേർക്കാതെ അരച്ചെടുക്കുക.

അരച്ചെടുത്ത ചെറുപയർ ഒരു ബൌളിലേക്ക് മാറ്റിവക്കുക. ഇതിലേക്ക് ഓരോ ചേരുവകളും നന്നായി മിക്സ് ചെയ്തെടുക്കുക. ബ്രഡ് പൊടി മിശ്രിതത്തിൽ ചേർക്കുകയും ആവശ്യത്തിന് മാറ്റിവക്കുകയും വേണം. ഇനി ഇത് കട്ലറ്റിന്റെ ആകൃതിയിൽ പരത്തിയെടുത്ത് മുട്ടയിലും ബ്രഡ് പൊടിയിലും മുക്കി എണ്ണയിൽ വറുത്തുകോരാം. ചെറുപയർ കട്ലറ്റ് റെഡി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :