അനുബന്ധ വാര്‍ത്തകള്‍
- മാനസിക വളർച്ചയില്ലാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം, പ്രതിയെ പിടികൂടിയത് ഭാര്യയുടെ സഹായത്തോടെ
- വെറും 299 രൂപക്ക് ബ്രോഡ്ബാൻഡ്, ജിഗാഫൈബറിന് വെല്ലുവിളിയുയർത്തി ബി എസ് എൻ എൽ
- ശനീശ്വരന്റെ കോപമകറ്റാൻ ഇതിലും നല്ല ഒരു മാർഗമില്ല !
- ശാസ്ത്രത്തിന്റെ ഒരു വളർച്ചയേ, മരണാനന്തരം ബഹിരാകാശത്ത് അലിഞ്ഞു ചേരാൻ ഒരു റോക്കറ്റ് യാത്ര !
- മുഴുവൻ സമയവും കംപ്യൂട്ടറിന് മുന്നിലാണോ ജോലി ? എങ്കിൽ അറിയാതെ പോകരുത് ഈ ആരോഗ്യ കാര്യങ്ങൾ !
എക്സ് ജെ50 സ്‌പെഷ്യല്‍ എഡിഷനുമായി ജാഗ്വർ ഇന്ത്യയിൽ, വില 1.11 കോടി
ആഡംബര വാഹന നിർമ്മാതാക്കളായ ജാഗ്വറിന്റെ എക്സ് ജെ ശ്രേണിയേലേക്ക് ഒരു പുതിയ അംഗം കൂടി എത്തുകയാണ്. എക്സ് ജെ50 സ്പെഷ്യൽ എഡിഷനെ കമ്പനി വിപണിയിൽ അവതരിപ്പിച്ചു. വാഹനത്തിനായുള്ള ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. 1.11 കോടി രൂപയണ് വാഹനത്തിന്റെ ഇന്ത്യയിലെ വിപണി വില.
അടിസ്ഥാന രൂപത്തിൽ വലിയ മാറ്റങ്ങൾ ഒന്നു വന്നിട്ടില്ലെങ്കിൽ കൂടിയും കാഴ്ചയിൽ പുതുമ തോന്നുന്ന തരത്തിലുള്ള മാറ്റങ്ങൾ വാഹനത്തിന്റെ എക്സ്‌റ്റീരിയറിൽ കൊണ്ടുവന്നിട്ടുണ്ട്. പുതിയ ഡിസൈനിലുള്ള ബംബറും, ക്രോം റേഡിയേറ്റർ ഗ്രിൽ എന്നിവയാണ് ആദ്യ കാഴ്ചയിൽ, സൈഡിലും പിറകിലും നൽകിയിരിക്കുന്ന സ്പെഷ്യൽ എഡിഷൻ ബാഡ്ജുകൾ എന്നിവയാണ് ആദ്യ കാഴ്ചയിൽ ശ്രദ്ധയിൽപ്പെടുന്ന മാറ്റങ്ങൾ.
19 ഇഞ്ച് അലോയ് വീലുകളും വാഹനത്തിൽ വന്ന പ്രധാന മാറ്റങ്ങളിലൊന്നാണ്. ഇന്റീരിയറിലാവട്ടെ ആനോഡൈസ്ഡ് മെറ്റല്‍ ആവരണമുള്ള ഗിയര്‍ പെഡല്‍, ഇലുമിനേറ്റഡ് ട്രെഡ്‌പ്ലേറ്റ് എന്നീ മാറ്റങ്ങൾ ഒഴിച്ചാൽ കാര്യമായ പുതുമകൾ ഒന്നും നൽകിയിട്ടില്ല. 306 എച്ച് പി പവർ ഉത്പദിപിക്കുന്ന 3.0 ലിറ്റര്‍ വി6 ഡീസല്‍ എന്‍ജിനാണ് വാഹനഹത്തിന്റെ കുതിപ്പിന് പിന്നിൽ.