എന്നും യൌവ്വനം, മുന്തിരി സൌന്ദര്യം നൽകുന്നത് ഇങ്ങനെ !

സുമീഷ് ടി ഉണ്ണീൻ| Last Modified ചൊവ്വ, 4 ഡിസം‌ബര്‍ 2018 (15:47 IST)
മുന്തിരി നമ്മുടെ ഇഷ്ട
പങ്ങളിലൊന്നാണ്. പഴമായും ജ്യൂസായും വൈനായുമെല്ലാം മുന്തിരി പല രൂപത്തിൽ നമ്മുടെ രസമുകുളങ്ങളെ തൃപ്തിപ്പെടുത്തുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിൽ മുന്തിരിക്കുള്ള പങ്ക് നമുക്കെല്ലാം അറിയാം. എന്നാൽ യൌവ്വനം നിലനിർത്താൻ മുന്തിരിക്കുള്ള കഴിവിനെക്കുറിച്ച് എത്രപേർക്കറിയാം. മുന്തിരികൊണ്ടുള്ള ചില വിദ്യകൾ പ്രായത്തെ പിന്നിലാക്കും എന്നതാണ് യഥാർത്ഥ്യം.

ചർമ്മത്തെ കൂടുതൽ തിളക്കമുള്ളതും മൃദുലവുമാക്കി മാറ്റാൻ മുന്തിരിക്ക് പ്രത്യേക കഴിവാണ് ഉള്ളത്. ഇതിനായി മുന്തിരിയുടെ നീര് മുഖത്ത് പുരട്ടുക. മുന്തിരിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ആന്റീ ഓക്സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്. ചർമ്മത്തിലെ മൃത കോഷങ്ങളെ നീക്കം ചെയ്യാൻ മുന്തിരിയുടെ നീര് മുഖത്തുപുരട്ടുന്നതിലൂടെ സാധിക്കും.

നിരവധിപേർ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കണ്ണിന് ചുറ്റുമുള്ള കറുപ്പ്. ഇത് നീക്കം ചെയ്യാൻ മുന്തിരി ഒരു ഉത്തമ മാർഗമാണ്. മുന്തിരിയുടെ തൊലി നീക്കം ചെയ്ത ശേഷം ഉള്ളിലെ ഭാഗം ഉപയോഗിച്ച് കണ്ണിന് ചുറ്റും മസാജ് ചെയ്യുക. ഇത് കുറച്ചുദിവസം തുടർച്ചയായി ചെയ്താൽ കണ്ണിന് ചുറ്റുമുള്ള കറുപ്പ് മാഞ്ഞുപോകും. ആൾട്രാവൈലറ്റ് കിരണങ്ങളിൽനിന്നും ചർമ്മത്തെ സംരക്ഷിക്കാൻ മുന്തിരിന് നീരിന് കഴിവുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :