അനുബന്ധ വാര്‍ത്തകള്‍
- ദീപാവലിക്ക് ‘ഓണർ‘ ഇന്ത്യയിൽ വിറ്റഴിച്ചത് ദശലക്ഷം സ്മാർട്ട്ഫോണുകൾ !
- ഹ്രസ്വ വീഡിയോകൾക്കായി പുത്തൻ ആപ്പ് പുറത്തുവിട്ട് ഫെയ്സ്ബുക്ക്
- ബഹിരാകാശത്തൊരു പുഞ്ചിരി, സ്മൈലിയ്ക്കു പിന്നിലെ നിഗൂഢത വെളിപ്പെടുത്തി നാസ !
- ലൈംഗികാവയവത്തിൽ സിലിക്കോൺ കുത്തിവച്ചു പരീക്ഷണം നടത്തി, യുവാവിനെ തേടിയെത്തിയത് മരണം
- ചലച്ചിത്ര നടി ലക്ഷ്മി കൃഷ്ണമൂർത്തി വിടവാങ്ങി
അടുക്കളയുടെ നിർമ്മാണം കൃത്യമായിരിക്കണം
അടുക്കളയാണ് ഏതൊരു വീടിന്റെയും പ്രധാനപ്പെട്ട ഇടം എന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. സ്ഥാനം തെറ്റി പണിയുന്ന അടുക്കളകൾ വീടിനും വീട്ടുകാർക്കും വലിയ ദോഷം ചെയ്യും. അതിനാൽ തന്നെ വീടിന്റെ അടുക്കള പണിയുന്ന വേളകളിൽ ശാസ്ത്ര വിധിപ്രകാരമാണോ നിർമ്മാണം എന്നത് പ്രത്യേഗം ശ്രദ്ധിക്കണം
വീടിന്റെ അഗ്നി കോണിലാണ് അടുക്കളയുടെ സ്ഥാനം. അതായത് തെക്കു കിഴക്കേ മൂല. തെക്കു കിഴക്കേ മൂല മാത്രമാണ് തീ കത്തിക്കാൻ പാടുള്ളു. ഇവിടെ നിന്നും മാത്രമേ അനുകൂലമായ ഉർജ്ജം ലഭിക്കൂ എന്നതിനാലാണിത്. വീടിന്റെ മ;റ്റൊരു കോണിലും അഗ്നി പകരുന്നത് നല്ലതല്ല.
വീടിന്റെ തെക്ക് കിഴക്കെ മൂലയിലാവണം അടുക്കളയിലെ അടുപ്പ് സ്ഥാപിക്കാൻ കിഴക്കിനഭിമുഖമായി പാചകം ചെയ്യുന്ന വിധത്തിലായിരിക്കണം അടുപ്പിന്റെ സ്ഥാനം. മറ്റു ദിക്കുകൾക്ക് അഭിമുഖമായി പാചകം ചെയ്യുന്നത് ദോഷകരമാണ് എന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്.