അനുബന്ധ വാര്‍ത്തകള്‍
- ബഹിരാകാശത്തൊരു പുഞ്ചിരി, സ്മൈലിയ്ക്കു പിന്നിലെ നിഗൂഢത വെളിപ്പെടുത്തി നാസ !
- ലൈംഗികാവയവത്തിൽ സിലിക്കോൺ കുത്തിവച്ചു പരീക്ഷണം നടത്തി, യുവാവിനെ തേടിയെത്തിയത് മരണം
- ചലച്ചിത്ര നടി ലക്ഷ്മി കൃഷ്ണമൂർത്തി വിടവാങ്ങി
- ഗർഭിണിയായ മുൻഭാര്യയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ചു, രക്ഷപ്പെടാൻ യുവതി പ്രയോഗിച്ച മാർഗത്തിൽ മുൻ ഭർത്താവ് വീണു !
- ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ കിടക്കയിൽനിന്നും തെറിച്ചുവീണ് ചലനശേഷി നഷ്ടപ്പെട്ട സ്ത്രീക്ക് നഷ്ടപരിഹാരം നിഷേധിച്ച് കോടതി
ഹ്രസ്വ വീഡിയോകൾക്കായി പുത്തൻ ആപ്പ് പുറത്തുവിട്ട് ഫെയ്സ്ബുക്ക്
ഹ്രസ്വ വീഡിയോകള്‍ ഷെയര്‍ ചെയ്യുന്നതിനായി പുത്തൻ വീഡിയോ ആപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഫെയ്സ്ബുക്ക്. ലാസ്സോ എന്ന വീഡിയോ ആപ്പാണ് ഫെയ്സ്ബുക്ക് കുടുംബത്തിലെ പുതിയ താരം. വിനോദത്തിനും സമൂഹികമായ മൂവ്മെന്റുകൾക്കും ഉതകുന്ന തരത്തിലാണ് ആപ്പ് രൂപകൽപന ചെയ്തിരിക്കുന്നത്.
ഫെയ്സ്ബുക്ക് പ്രൊഡക്റ്റ് മാനേജര്‍ ആന്‍ഡി ഹുവാങ്ങാണ് കഴിഞ്ഞദിവസം ട്വിറ്ററിലൂടെ ലാസ്സോ എന്ന വിഡിയോ ആപ്പ് ഫെയ്സ്ബുക്കില്‍ ലഭ്യമാകും എന്ന വിവരം പുറത്തുവിട്ടത്. വീടിയോ എഡിറ്റ് ചെയ്യാനും സംഗീതം ചേർക്കാനുമുള്ള സൌകര്യവും ആപ്പിൽ തന്നെ ക്രമീകരിച്ചിട്ടുണ്ട്.
നിലവിൽ അമേരിക്കയിൽ മാത്രമാണ് ഈ ആപ്പ് ലഭ്യമാകുക. വൈകാതെ തന്നെ എല്ലാ ഇടങ്ങളിലേക്കും ഫെയ്സ്ബുക്ക് ഇത് വ്യാപിപ്പിക്കും. അതേസമയം ആപ്പ് പുറത്തുവിട്ട വിവരം ഔദ്യോഗികമായി ഫെയ്സ്ബുക്ക് പ്രഖ്യാപിച്ചിട്ടില്ല. ടിക് ടോക്, സ്നാപ്ചാറ്റ് എന്നീ ആപ്പുകൾക്ക് മത്സരം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ഫെയ്സ്ബുക്ക് പുതിയ ആപ്പിന് രൂപം നൽകിയിരിക്കുന്നത്.