ദീപാവലിക്ക് ‘ഓണർ‘ ഇന്ത്യയിൽ വിറ്റഴിച്ചത് ദശലക്ഷം സ്മാർട്ട്ഫോണുകൾ !

Sumeesh| Last Modified ശനി, 10 നവം‌ബര്‍ 2018 (19:55 IST)
ഈ ദീപാവലി ഉതസവ കാലയളവിൽ ചൈനീസ് നിർമ്മാതാക്കളായ ഇന്ത്യയിൽ വിറ്റഴിച്ചത് 10 ലക്ഷം സ്മാർട്ട് ഫോണുകൾ. ദീപാവലിയുടെ ഭാഗമായി ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളിലൂടെ നടത്തിയ ഓഫർ സെയിലാണ് കമ്പനിക്ക് വലിയ നേട്ടം നൽകിയത്.

കഴിഞ്ഞ ദീപാവലി സീസണെ അപേക്ഷിച്ച് 300 ശതമാനത്തിന്റെ വളർച്ചയാണ് സ്മാർട്ട്ഫോൺ വി‌ൽ‌പനയിൽ ഹുവായ് ഹോണർ ഇന്ത്യയിൽ കൈവരിച്ചത്. ഹോണറിന്റെ 9N, 8X ഫോണുകളാണ് ദീപാവലിക്ക് ഇന്ത്യയിൽ ഏറ്റവുമധികം വിൽക്കപ്പെട്ടത്. 7X, 9i, 7A എന്നീ മോഡലുകൾക്കും മികച്ച ഓഫറുകൾ നൽകിയിരുന്നു.

ഇന്ത്യയിൽ മികച്ച സേവനം തുടർന്നും ലഭ്യമാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന്. ഹുവായി കണ്‍സ്യൂമര്‍ ബിസിനസ് ഗ്രൂപ്പ് വക്താവ് പി സഞ്ജീവ് പറഞ്ഞു. രാജ്യത്തെ സ്മാർട്ട്ഫോൺ വിപണിയിൽ ചൈനീസ് കമ്പനികളാണ് ഇപ്പോൾ ഏറ്റവുമധികം നേട്ടംകൊയ്യുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :