പ്രണയദിനം ‘ജോഡി' മാത്രം ആഘോഷിച്ചാൽ മതിയോ? വാലന്റൈൻസ് ദിനത്തിൽ ‘സിംഗിൾസി'ന് സൌജന്യമായി ചായ നൽകുകയാണ് ഈ കഫേ !

Last Updated: ബുധന്‍, 13 ഫെബ്രുവരി 2019 (21:08 IST)
വൈ ഷുഡ് കപ്പ്‌ൾസ് ഹാവ് ഓൾ ദ് ഫൺ? പ്രണയമില്ലാത്ത ഏതൊരാളും വാലന്റൈൻസ് ദിനത്തിൽ ഇത് ചോദിക്കാൻ ആഗ്രഹിക്കും. വാലന്റൈൻസ് ദിനം കപ്പ്‌ൾസിന് മാത്രമല്ല സിംഗിൾ‌സിനും കൂടി ആഘോഷിക്കാനുള്ളതാണ് എന്ന് പറയുകയാണ് ഒരു കഫേ.

ഹൈദരാബാദിലെ വാസ്ട്രപൂരിലുള്ള എം ബി എ ചായ്‌വാല എന്ന കഫേ ഈ വാലന്റൈൻസ് ദിനത്തിൽ വ്യത്യസ്തമായ ഒരു ആശയവുമായി എത്തിയിരിക്കുകയാണ്. സിംഗിൾസിന് ഈ കഫേയിൽ പ്രണയദിനത്തിൽ ചായ സൗജന്യമാണ്. റെസ്‌റ്റോറെന്റുകളും, കഫേകളുമെല്ലാം പ്രണയികൾക്ക് പ്രത്യേക ഓഫറുകളും സൌകര്യങ്ങളും ഒരുക്കുമ്പോഴാണ് എം ബി എ ചായ്‌വാല സിംഗിൾസിനെ ചേർത്ത് നിർത്തുന്നത്.
ഹാപ്പി സിംഗിൾസ് ഡേ എന്ന തലവാചകത്തോടുകൂടി ഫേസ്‌ബുക്ക് പേജുവഴിയാണ് ഇക്കാര്യം എം ബി എ ചായ്‌വാല പങ്കുവച്ചിരിക്കുന്നത്. താൽ‌പര്യമുള്ളവർക്ക് പങ്കെടുക്കാനായി ഫേസ്‌ബുക്ക് പേജിൽ കഫേ ഒരു ഇവന്റിനും രൂപം നൽകിയിട്ടുണ്ട്. ഇതിലൂടെ പരിപാടിയിൽ പങ്കെടുക്കാൻ താൽ‌പര്യമുള്ളവർക്ക് കഫെയെ അറിയിക്കാം.

ഒരു കൂട്ടം എം ബി എ ഡ്രോപ്പ് ഔട്ടുകളാണ് എം ബി എ ചായ്‌വാല എന്ന കഫേ ആരംഭിച്ചിരിക്കുന്നത്. 35 വെറൈറ്റി ചായയും സ്നാൿസുമാണ് ഈ കഫെയുടെ ഏറ്റവും വലിയ പ്രത്യേകത. കഫേയുടെ ഫേസ്‌ബുക്ക് പേജിൽ ഇതിനോടകം തന്നെ നിരവധി പ്രതികരണങ്ങൾ വന്നിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :