കാമുകിയായ 14കാരിയോടൊപ്പം ടിക്‌ടോക് ചെയ്തു, ആൺകുട്ടിയെ നഗ്നനാക്കി തെരുവിലൂടെ നടത്തി ക്രൂരമായി മർദ്ദിച്ച് പെൺക്കുട്ടിയുടെ വീട്ടുകാർ

വെബ്‌ദുനിയ ലേഖകൻ| Last Modified ചൊവ്വ, 11 ഫെബ്രുവരി 2020 (12:45 IST)
ജയ്പൂർ: പതിനാലുകാരിയോടൊപ്പം ടിക്‌ടോക് വീഡിയോ ചെയ്തതിന് ആൺകുട്ടിയെ നഗ്നനാക്കി ക്രൂരമായി മർദ്ദിച്ച് പെൺകുട്ടിയുടെ വീട്ടുകാർ. രാജസ്ഥാനിലെ ജയ്‌പൂരിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. നഗ്നനാക്കീ റോഡിലൂടെ നടത്തിയായിരുന്നു മർദ്ദനം. സംഭവത്തിൽ ഇരു കുടുംബങ്ങൾക്കുമെതിരെയും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പൊലീസ് അന്വേഷണം ആരംഭിച്ചു.

14കാരിയ്ക്കൊപ്പം ആൺകുട്ടി ടിക്‌ടോക് വീഡിയോ ചെയ്തിരുന്നു. ഇത് പെൺകുട്ടിയുടെ വീട്ടുകാർ കാണാൻ ഇടയായി, വിഡിയോ കണ്ടതോടെ പെൺകുട്ടിയെ സഹോദരൻ ക്രൂരമായി മർദ്ദിച്ചു. തുടർന്ന് ആൺകുട്ടിയോട് പ്രതികാരം ചെയ്യാൻ പെൺകുട്ടിയുടെ കുടുംബം തീരുമാനിയ്ക്കുകയായിരുന്നു. ആൺകുട്ടിയെ പിടികൂടിയ ശേഷം നഗ്നനാക്കി റോഡിലൂടെ നടത്തി പെൺകുട്ടിയുടെ പിതാവ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു,.

ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സാമൂഹ്യ മാധ്യമങ്ങൾ വഴി പങ്കുവയ്ക്കുകയും ചെയ്തു. വീഡിയോ ഇപ്പോൾ സാമൂഹ്യ മധ്യമങ്ങൾ വഴി പ്രചരിയ്ക്കുന്നുണ്ട്. ഇതോടെ ആൺകുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകി. തുടർന്ന് പെൺകുട്ടിയുടെ കുടുംബവും പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :