അനുബന്ധ വാര്‍ത്തകള്‍
- സ്വന്തമായി ഡ്രോൺ ഉണ്ടോ? എങ്കിൽ നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം
- "വോട്ടർ ഐഡിയെ ആധാറുമായി ബന്ധിപ്പിക്കണം" നിയമനിർമാണത്തിനൊരുങ്ങി കേന്ദ്രസർക്കാർ
- വെള്ളക്കരം ഓൺലൈൻ വഴി അടച്ചാൽ 1 % കിഴിവ്
- എൻജിനീയറിങ്; സാമ്പത്തിക സംവരണത്തിന് 10 ശതമാനം സീറ്റ് കൂട്ടി, യോഗ്യതാ മാർക്കിലും ഇളവ്
- ഒരു രാജ്യം, ഒരു റേഷൻ കാർഡ്; പദ്ധതി ജൂൺ 1 മുതൽ
ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ കാർഡ് അസാധുവാകുമോ?
ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാർഡ് അസാധുവാകുമെന്ന് വ്യാജ പ്രചരണം നടക്കുന്നുണ്ട്. എന്നാൽ, അത് പൂർണമായും ശരിയല്ല. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ തല്‍ക്കാലത്തേക്ക് പാൻ അസാധുവാകില്ല.
ആധാര്‍ കേസില്‍ സുപ്രീം കോടതിയുടെ അന്തിമമായ ഉത്തരവ് വരുന്നതുവരെ ഇക്കാര്യത്തില്‍ നിര്‍ബന്ധംപാടില്ല എന്ന് ഗുജറാത്ത് ഹൈക്കോടതി അടുത്തിടെ ഉത്തരവിട്ടിരുന്നു.
പാനുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഏഴുതവണയാണ് തിയതി നീട്ടി നല്‍കിയത്. നിലവില്‍ മാര്‍ച്ച് 31ആണ് അവസാന തിയതി. ആദായ നികുതി നിയമം സെക്ഷന്‍ 139 എഎ(2)പ്രകാരം എല്ലാവരും ആധാര്‍ നമ്പര്‍ ആദായനികുതി വകുപ്പിനെ അറിയിക്കണമെന്നുണ്ട്.