1. വാര്‍ത്താലോകം
  2. ധനകാര്യം
  3. സേവനങ്ങള്‍
  4. Drone registration last day

സ്വന്തമായി ഡ്രോൺ ഉണ്ടോ? എങ്കിൽ നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം

ഡ്രോൺ
നിങ്ങൾക്ക് സ്വന്തമായി ഡ്രോൺ ഉണ്ടെങ്കിൽ അത് നിർബന്ധമായും രജിസ്റ്റർ ചെയ്തിരിക്കണം. ഡ്രോൺ സർക്കാരിൽ രജിസ്റ്റർ ചെയ്യേണ്ടുന്ന അവസാന തീയതി ഈ മാസം 31 ആണ്. രജിസ്റ്റർ ചെയ്യാതെ ഡ്രോൺ ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ ശിക്ഷ നേരിടേണ്ടി വരും. 
 
ഡ്രോൺ സർക്കാരിൽ രജിസ്റ്റർ ചെയ്യാൻ ഓൺലൈൻ വഴിയും സാധ്യമാകും. ഇതിനായി ആവശ്യമായ രേഖകൾ: ആധാർ കാർഡ്, പാസ്‌പോർട്ടിന്റെ കോപ്പി, വിവിധ കോണുകളിൽ നിന്നായി ഡ്രോണിന്റെ 3 തരം ചിത്രങ്ങൾ. കമ്പനിയുടെ സീരിയൽ നമ്പർ ചിത്രത്തിൽ നിർബന്ധമായും പതിഞ്ഞിരിക്കണം. മൂന്ന് മാസത്തിൽ കൂടുതൽ പഴക്കമില്ലാത്ത ബാങ്ക് സ്റ്റേറ്റ്മെന്റ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖ എന്നിവ നിർബന്ധം. 
 
About Writer
ചിപ്പി പീലിപ്പോസ്
അടുത്ത ലേഖനം
സ്കൂൾ അസംബ്ലിയിലെ പ്രാർത്ഥനക്കിടെ കോലുമിഠായി നുണഞ്ഞ് കുസൃതി, വീഡിയോ വൈറൽ !