ഒന്ന് ശ്രമിച്ചുനോക്കിയതാ, സ്റ്റീവ് സ്മിത്തിനെ 2.2 കോടിയ്ക്ക് ലഭിച്ചപ്പോൾ ശരിയ്കും ഞെട്ടി

വെബ്‌ദുനിയ ലേഖകൻ| Last Modified വെള്ളി, 19 ഫെബ്രുവരി 2021 (14:30 IST)
ഡല്‍ഹി: കഴിഞ്ഞ സീസണിൽ മോശം പ്രകടനം കാരണം ചീത്തപേര് കേട്ട താരമാണ് സ്റ്റീവ് സ്മിത്ത്, ഇതോടെ നായകസ്ഥാനത്ത് നിന്നും രാജസ്ഥാൻ സ്മിത്തിനെ നിക്കുകയും ലേലത്തിന് വിട്ടുനൽകുകയും ചെയ്തു. ഇന്നലെ നടന്ന ഐപിൽ ലേലത്തിൽ ഡൽഹി ക്യാപിറ്റൽസാണ് താരത്തെ സ്വന്തമാക്കിയത്. അതും വെറു 2.2 കൊടിയ്ക്ക്.
സ്റ്റീവ് സ്മിത്തിനെ വെറും 2.2 കോടി രൂപയ്ക്ക് ലഭിച്ചത് ഞെട്ടിച്ചു എന്ന് വെളിപ്പെടുത്തിയിരിയ്ക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഉടമ പാര്‍ത് ജിന്‍ഡാല്‍. സ്മിത്തിന്റെ വരവ് ടീമിന് കൂടുതൽ ഗുണം ചെയ്യുമെന്നും പാർത് ജിഡാൽ പറഞ്ഞു.

സ്റ്റീവ് സ്മിത്തിനെ ഡൽഹിയ്ക്ക് ലഭിച്ചു എന്നത് ടീമിന് ത്രില്ലടിപ്പിയ്ക്കുന്നുണ്ട്. ലേലത്തിന് മുൻപ് സ്മിത്തിന്റെ പേര് ഞങ്ങൾ ചർച്ച ചെയ്തിരുന്നു. എന്നാൽ ഇതിലും വലിയ തുകയ്ക്കാണ് ഞങ്ങൾ സ്മിത്തിനെ പ്രതീക്ഷിച്ചത്. സ്മിത്തന് വേണ്ടി ഒന്ന് ശ്രമിച്ചുനോക്കാം എന്നാണ് കരുതിയത്. 95 ഐപിഎല്‍ മത്സരങ്ങളിനിന്നും 2,333 റൺസാണ് സ്മിത്ത് നേടിയിട്ടുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :