ബാങ്ക് നിക്ഷേപ ഇൻ‌ഷൂറൻസ്; പ്രീമിയം വർധിപ്പിച്ചു

ചിപ്പി പീലിപ്പോസ്| Last Modified വെള്ളി, 14 ഫെബ്രുവരി 2020 (14:14 IST)
ബാങ്ക് നിക്ഷേപങ്ങൾക്കുള്ള ഇൻഷുറൻസ് പ്രീമിയം ഉയർത്തി. 20ശതമാനം പ്രീമിയം ആണ് വർധിപ്പിച്ചത്. ഇതുസംബന്ധിച്ച് ഡിപോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപറേഷൻ വിഞ്ജാപനമിറക്കി.

ഇതോടെ 100 രൂപയ്ക്ക് 12 പൈസയായി വാർഷിക പ്രീമിയം. 2005 മുതൽ ഇത് 100 രൂപയ്ക്ക് 10 പൈസയായിരുന്നു. നേരത്തേ, ബാങ്ക് നിക്ഷേപങ്ങൾക്കുള്ള ഇൻഷുറൻസ് 1 ലക്ഷം രൂപയിൽ നിന്നും 5 ലക്ഷം രൂപയാക്കി കേന്ദ്രസർക്കാർ ഉയർത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ നടപടി.

രാജ്യത്തെ 2098 ബാങ്കുകളിലെ നിക്ഷേപങ്ങൾക്ക് ഡി‌ഐസിജിസി ഇൻ‌ഷൂറൻസ് പരിരക്ഷ നൽകുന്നുണ്ട്. ഇതിൽ 1941 എണ്ണം സഹകരണബാങ്കുകളാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :