രാജ്യത്തിന്റെ സാമ്പത്തികനില തകർന്നു, തട്ടിപ്പുകൾക്ക് അനുമതി നൽകുന്നത് ആര്? - കേന്ദ്ര സർക്കാരിനെതിരെ പ്രിയങ്ക ഗാന്ധി

Last Modified ശനി, 31 ഓഗസ്റ്റ് 2019 (10:53 IST)
കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രയങ്കാഗാന്ധി രംഗത്തെത്തി. രാജ്യത്തിന്റെ സാമ്പത്തികനില ബി.ജെ.പി സര്‍ക്കാര്‍ തകര്‍ത്തുവെന്നും തൊഴിലില്ലായ്മ രാജ്യത്ത് രൂക്ഷമാവുകയാണെന്നും പ്രിയങ്ക വ്യക്തമാക്കി. ജി.ഡി.പിയുടെയും രൂപയുടെയും മൂല്യമിടിഞ്ഞുവെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

ബാങ്കിംഗ് തട്ടിപ്പുകള്‍ രാജ്യത്ത് വര്‍ദ്ധിച്ച് വരുകയാണെന്നും ഇത്രയും വലിയ തട്ടിപ്പിന് അനുമതി നല്‍കുന്നത് ആരാണെന്നും പ്രിയങ്ക ചോദിച്ചു. കേന്ദ്രസര്‍ക്കരിന്റെ മൂക്കിന് താഴയാണ് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നതെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയതായും പ്രിയങ്ക ആരോപിച്ചു. തന്റെ ട്വീറ്ററിലൂടെയാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, ഇന്ത്യയുടെ 2019-20 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തിലെ ജി ഡി പി (മൊത്ത ആഭ്യന്തര ഉത്പാദനം) വളര്‍ച്ചാനിരക്ക് കേവലം അഞ്ച് ശതമാനം മാത്രമാണ്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലെ കണക്കാണിത്. മാര്‍ച്ച് 2013ന് ശേഷമുള്ള ഏറ്റവും മോശപ്പെട്ട അവസ്ഥയിലൂടെയാണ് സാമ്പത്തികമേഖല കടന്നുപോകുന്നതെന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷനാണ് ഇത് സംബന്ധിച്ച കണക്ക് ഇന്ന് പുറത്തുവിട്ടത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :