മലയാളത്തില്‍ റിയാലിറ്റി പ്രളയം

WEBDUNIA|
മലയാള ടെലിവിഷന്‍ രംഗത്ത് ഇത് പ്രളയകാലമാണ്. റിയാലിറ്റി ഷോകളുടെ പ്രളയമാണ് മലയാളത്തിലെ എല്ലാ ടെലിവിഷന്‍ ചാനലുകളിലും. പാട്ട്, നൃത്തം, അഭിനയം അങ്ങനെ എല്ലാ കലകളുടേയും റിയാലിറ്റി അനുഭവം പ്രേക്ഷകര്‍ക്ക് സമ്മാനിക്കുകയാണ് ഈ പരിപാടികള്‍.

ഏകദേശം പത്തോളം റിയാലിറ്റി മത്സര പരിപാടികളണ് ഇപ്പോള്‍ മലയാളം ചാനലുകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ‘സൂപ്പര്‍ സ്റ്റാര്‍’ എന്ന സംഗീത പരിപാടിയിലൂടെ അമൃതാ ടിവിയാണ് ഈ റിയാലിറ്റി തരംഗത്തിന് തുടക്കമിട്ടത്. പിന്നെയങ്ങോട്ട് തരംഗം പ്രളയമായി മാറി എന്നതാണ് സത്യം.

സൂപ്പര്‍ സ്റ്റാറിനെ വെല്ലാന്‍ ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗറുമായി രംഗത്തെത്തി. അമൃത സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍, സൂപ്പര്‍ സ്റ്റാര് ‍2007, സൂപ്പര്‍ ഡാന്‍സര്‍, സൂപ്പര്‍ ഡാന്‍സര്‍ ജൂനിയര്‍, ബെസ്റ്റ് ആജ്ക്ടര്‍ അങ്ങനെ പരിപാടികള്‍ നിരനിരയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചു.

ഏഷ്യാനെറ്റും മടിച്ചില്ല സ്റ്റാര്‍ സിംഗര്‍ 2007 വരാന്‍ പോകുന്ന നൃത്ത പരിപാടി, അങ്ങനെ യുദ്ധത്തിന് സജ്ജരായി തന്നെ അവരും രംഗത്തുണ്ട്.മറ്റ് ചാനലുകള്‍ക്ക് വിട്ട് കൊടുക്കാനാവുമൊ? സൂര്യ സൂപ്പര്‍ സിംഗര്‍, രംഗോലി എന്നിവയുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. കൈരളി സ്റ്റാര്‍ വാര്‍സും ഗന്ധര്‍വസംഗീതവുമായി യുദ്ധത്തിനിറങ്ങി.

ഈ പരിപാടികളിലെയെല്ലാം വിജയികളെ കാത്തിരിക്കുന്നത് വന്‍ സമ്മാനങ്ങളാണ്. യുവത്വത്തിന്‍റെ ആഘോഷമായി മാറുന്ന ഈ മത്സരങ്ങള്‍ നിരവധി പ്രതിഭകളെയാണ് ചുരുങ്ങിയ കാലം കൊണ്ട് താരങ്ങളാക്കുന്നത്.

എന്തയാല്ലും സീരിയലുകാരുടെ കാര്യം പരുങ്ങലിലായി എന്നു പറഞ്ഞാല്‍ മതിയല്ലൊ. യഥാര്‍ത്ഥ ജീവിത മുഹൂര്‍ത്തങ്ങള്‍ അവതരിപ്പിക്കുന്നു എന്ന് പറയുന്ന പരമ്പരകള്‍ക്ക് ഈ റിയലിറ്റികളോട് ഏറ്റുമുട്ടാനാവാതെ നിര്‍ത്തി പോവേണ്ട അവസ്ഥയാണ്.

ഒരുപാട് റിയാലിറ്റി പരിപാ‍ടികള്‍ മുന്നിലെത്തിയതോടെ പ്രേക്ഷകര്‍ക്കും ആശയക്കുഴപ്പം ഉണ്ടായിട്ടുണ്ട്. ഏത് കാണും, ആര്‍ക്ക് വേട്ട് ചെയും എന്ന പ്രശ്നം. ഏതായാലും ഈ റിയാലിറ്റി കാറ്റ് കുറച്ചു കാലം വീശും എന്നു തന്നെ കരുതാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :