ഗന്ധര്‍വ സംഗീതം 2007

തിരുവനന്തപുരം| WEBDUNIA|
യേശുദാസ് അവാര്‍ഡിനായുള്ള ഗന്ധര്‍വ സംഗീതം 2007 ലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. സ്വരലയയും കൈരളി ടി വിയും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്.

10 മുതല്‍ 17 വയസ് വരെ പ്രായമുള്ളവര്‍ ജൂനിയര്‍ വിഭാഗത്തിലും 18 മുതല്‍ 25 വരെയുള്ളവര്‍ സീനിയര്‍ വിഭാഗത്തിലും അപേക്ഷിക്കാം. അപേക്ഷകര്‍ വ്യക്തി വിവരണത്തോടൊപ്പം ഒന്നോ അതിലധികമോ പാട്ടുകള്‍ റിക്കോഡ് ചെയ്ത സി ഡികളും അയയ്ക്കണം. ഏതു ഭാഷയിലുള്ള പാട്ടും അയയ്ക്കാം എന്നാല്‍ മലയാള ഗാനം മത്സരത്തില്‍ നിര്‍ബന്ധമാണ്.

മെയ് 15 ന് അകം അപേക്ഷ ലഭിക്കണം. കേരളത്തിനു പുറമേ ചെന്നൈ, മുംബൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലും മത്സരവേദികള്‍ ഉണ്ടായിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :