പ്രശാന്ത് ഇന്ത്യന്‍ ഐഡോള്‍

FILEFILE
സോണി എന്‍റര്‍ടെയിന്‍‌മെന്‍റ് ടെലിവിഷന്‍ അവതരിപ്പിച്ച മെഗാറിയാലിറ്റി ഷോ, ഇന്ത്യന്‍ ഐഡോളിന്‍റെ, ഫൈനല്‍ ഞായറാഴ്ച നടന്നു. ഏഴ് കോടിയില്‍ അധികം പേര്‍ എസ് എം എസ് വോട്ട് ചെയ്ത മത്സരത്തില്‍ പ്രശാന്ത് തമാംഗിനെ ഇന്ത്യന്‍ ഐഡോളായി തെരഞ്ഞെടുത്തു.

ബോളിവുഡ് താരം ജോണ്‍ ഏബ്രഹാമാണ് ഇന്ത്യന്‍ ഐഡോളിന്‍റെ പേര് പ്രഖ്യാപിച്ചത്. ന്യൂഡല്‍ഹിയില്‍ നടന്ന ഫൈനലില്‍ 50,000 ആള്‍ക്കാര്‍ പങ്കെടുത്തു.

പശ്ചിമബംഗാള്‍ പൊലീസ് സേനയിലെ കോണ്‍സ്റ്റബിളാണ് പ്രശാന്ത് തമാംഗ് എന്ന 24 കാരന്‍. അമിത് പോള്‍ ആയിരുന്നു ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയില്‍ പ്രശാന്തിന്‍റെ എതിരാളി.

മൂന്നാമത്തെ ഇന്ത്യന്‍ ഐഡോള്‍ പരമ്പരയാണ് ഞായറാഴ്ച അവസാനിച്ചത്. ഇതില്‍ പങ്കെടുത്ത രണ്ടാള്‍ക്കാരും ഇന്ത്യയുടെ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നു എന്ന പ്രത്യേകതയുമുണ്ടായിരുന്നു. പ്രശാന്ത് ഡാര്‍ജിലിംഗ് സ്വദേശിയും അമിത് പോള്‍ ഷില്ലോംഗ് സ്വദേശിയുമാണ്.

ന്യൂഡല്‍ഹി| PRATHAPA CHANDRAN|
പരിപാടിയുടെ വിധികര്‍ത്താവ് കൂടിയായ അലീഷ ചിനോയ് ഫൈനല്‍ സ്റ്റേജില്‍ പരിപാടി അവതരിപ്പിച്ചു. ഗായകരായ മിക്ക, സുഖീന്ദര്‍ സിംഗ് എന്നിവരും മികച്ച പരിപാടികളുമായി കാണികളെ ഹരം‌പിടിപ്പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :