വീ ചാനലുമായി മലയാളം

തിരുവനന്തപുരം| WEBDUNIA|
മലയാളം കമ്യൂണിക്കേഷന്‍സ് മൂന്നാമതൊരു ചാനല്‍ കൂടി അവതരിപ്പിക്കുന്നു. വീ എന്ന പേരിലുള്ള പുതിയ ചാനല്‍ ഏപ്രില്‍ 15 മുതല്‍ സം‌പ്രേക്ഷണം തുടങ്ങും.

യുവാക്കള്‍ക്ക് വിനോദോപാധിയാവുക എന്നതാണ് ചാനലിന്‍റെ ആദ്യ ലക്‍ഷ്യം. സാമൂഹിക രാഷ്ട്രീയ സാമ്പത്തിക കാഴ്ചപ്പാടുകള്‍ യുവാക്കളുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുകയാണ് വീയുടെ ലക്‍ഷ്യമെന്ന് മലയാളം കമ്യൂണീക്കേഷന്‍സ് ചെയര്‍മാന്‍ മമ്മൂട്ടി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വീയുടെ 40 ശതമാനം പരിപാടികളും സിനിമാധിഷ്ഠിതമായിരിക്കും. 24 മണിക്കൂറും സം‌പ്രേക്ഷണം ചെയ്യുന്ന വി വ്യക്തമായ വ്യാപാര ലക്‍ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു. വീ ചാനലിന്‍റെ ആസ്ഥാനം കൊച്ചിയായിരിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :