ടി‌വി പുരസ്കാരം: മികച്ച പരമ്പര ചിത്രശലഭം

മികച്ച ടെലിഫിലിം : ഗോലി

തിരുവനന്തപുരം:| WEBDUNIA|

സംസ്ഥാന ടെലിവിഷന്‍ അവര്‍ഡുകള്‍ ബുധനാഴ്ച വൈകിട്ട് പ്രഖ്യാപിച്ചു. മികച്ച ടെലിവിഷന്‍ പരന്പരയായി ചിത്രശലഭവും മികച്ച ടെലിഫിലിമായി ഗോലിയും തെരഞ്ഞെടുത്തു.

സാംസ്കാരിക വകുപ്പ് മന്ത്രി എം.എ.ബേബിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

അമൃത ടി.വി യില്‍ പ്രക്ഷേപണം ചെയ്ത ചിത്രശലഭത്തിന്‍റെ സംവിധായകന്‍ പുത്ധഷോത്തമനാണ്. ഗോലിയുടെ സംവിധായകന്‍ മനുവും. ഗോലി ജീവന്‍ ടി.വി യിലാണ് സംപ്രേക്ഷണം ചെയ്തത്.

മികച്ച നടനായി നിഴലുകളിലെ അഭിനയത്തിന് ടി.ജി.രവിക്ക് ലഭിച്ചു. തനിയെ എന്ന ടെലിഫിലിമിലെ അഭിനയം ഷെല്ലി എന്‍ കുമാറിന് മികച്ച നടിക്കുള്ള പുരസ്കാരം നേടിക്കൊടുത്തു.

ചിത്രശലഭത്തിന്‍റെ നിര്‍മ്മാതാവ് മഹാരാജാ ശിവാനന്ദന് 25,000 രൂപയും സംവിധായകന്‍ പുത്ധഷോത്തമന് 15,000 രൂപയും ലഭിക്കും.

അതേ സമയം മികച്ച ടെലിഫിലിം നിര്‍മ്മിച്ച മനുവിന് നിര്‍മ്മാതാവ് എന്ന നിലയിലും സംവിധായകന്‍ എന്ന നിലയിലും 15,000 രൂപവീതം ലഭിക്കും. ഇതുകൂടാതെ മികച്ച കഥാകൃത്തിനുള്ള 9000 രൂപയും ലഭിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :