'ഇക്കാര്യം ഉപേക്ഷിച്ചുകൊണ്ടുള്ള ജീവിതം ചിന്തിക്കാന്‍ പോലും കഴിയില്ല'; വിവാഹം വൈകുന്നതിനെ കുറിച്ച് വാനമ്പാടി സീരിയല്‍ താരം സുചിത്ര

രേണുക വേണു| Last Modified ബുധന്‍, 29 ഡിസം‌ബര്‍ 2021 (16:02 IST)

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന വാനമ്പാടി എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് സുചിത്ര നായര്‍. വാനമ്പാടിയില്‍ പത്മിനി എന്ന കഥാപാത്രത്തെയാണ് സുചിത്ര അവതരിപ്പിച്ചത്. തന്റെ വിവാഹം വൈകുന്നതിനെ കുറിച്ച് പ്രേക്ഷകരോട് മനസ് തുറക്കുകയാണ് സുചിത്ര.

എന്തുകൊണ്ടാണ് ഇതുവരെ ഒരു ജീവിതപങ്കാളി വേണമെന്ന് തോന്നാത്തതെന്ന് സുചിത്ര വ്യക്തമാക്കി. ' അഭിനയത്തിനും നൃത്തത്തിനും പ്രാധാന്യം നല്‍കുന്ന ഒരാള്‍ മാത്രമേ എന്റെ ജീവിതത്തിലേക്ക് കടന്നുവരൂ. അത്തരത്തില്‍ ഒരാളെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടാണ് വിവാഹം നടക്കാത്തത്. പല ആലോചനകളും ഓകെ ആവുന്ന സ്റ്റേജ് എത്തുമ്പോള്‍, വിവാഹശേഷം അഭിനയിക്കാനോ നൃത്തം ചെയ്യാനോ പോകരുതെന്ന് പറയും. അത് എനിക്കോ എന്റെ കുടുംബത്തിനോ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. അഭിനയത്തെക്കാള്‍ ഏറെ ഞാന്‍ നൃത്തത്തെ സ്നേഹിക്കുന്നു. അതുപേക്ഷിച്ച് ഒരു ജീവിതം എനിക്ക് ചിന്തിക്കാനേ കഴിയില്ല'' സുചിത്ര പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :