19കാരി സുചിത്രയുടെ മരണം: സ്ത്രീധന പീഡനത്തിന് ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ അറസ്റ്റില്‍

ശ്രീനു എസ്| Last Modified ചൊവ്വ, 27 ജൂലൈ 2021 (08:47 IST)
ആലപ്പുഴയില്‍ 19കാരി സുചിത്രയുടെ മരണത്തില്‍ സ്ത്രീധന പീഡനത്തിന് ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ അറസ്റ്റിലായി. സുചിത്രയുടെ ഭര്‍ത്താവായ വിഷ്ണുവിന്റെ മാതാപിതാക്കളായ ഉത്തമന്‍, സുലോചന എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. സൈനികനായ വിഷ്ണുവിന് 51 പവന്‍ സ്വര്‍ണവും കാറും സുചിത്രയുടെ വീട്ടുകാര്‍ നല്‍കിയിരുന്നു. പിന്നീട് 10ലക്ഷം രൂപ കൂടി നല്‍കണമെന്ന് പറഞ്ഞായിരുന്നു പീഡനം. വിവാഹം കഴിഞ്ഞ് വെറും മൂന്നുമാസം ആയപ്പോഴാണ് ആത്മഹത്യ ചെയ്തത്.

യുവതിയെ സ്ത്രീധനത്തിന്റെ പേരില്‍ മാനസികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. ആത്മഹത്യാ പ്രേരണ, സ്ത്രീധന നിരോധന നിയമം എന്നീ ജാമ്യമില്ലാ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :