മഞ്ജുവിൽ നിന്ന് ഡിവോഴ്സ് ആവശ്യപ്പെട്ട് സുനിച്ചൻ; സത്യം ഇതാണ്!

മഞ്ജുവിൽ നിന്നും വിവാഹ മോചനം ഭർത്താവും കുടുംബവും ആവശ്യപ്പെട്ടു വെന്നുള്ള വാർത്തകളായിരുന്നു.

കെ കെ| Last Updated: തിങ്കള്‍, 10 ഫെബ്രുവരി 2020 (13:19 IST)
ബിഗ് ബോസ് മത്സരാർത്ഥിയായ മഞ്ജു വിവാഹമോചിതയാകുന്നു എന്ന വാർത്തകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാ വിഷയം. മഞ്ജുവിൽ നിന്നും വിവാഹ മോചനം ഭർത്താവും കുടുംബവും ആവശ്യപ്പെട്ടു വെന്നുള്ള വാർത്തകളായിരുന്നു. ഇപ്പോൾ ഇതാ ആ വാർത്തയോട് പ്രതികരിക്കുകയാണ് ഭർത്താവ് സുനിച്ചൻ.

മഞ്ജുവിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് സുനിച്ചൻ വ്യാജ വാർത്തകളോട് പ്രതികരിച്ചത്. ഇത്തരം വാർത്തകൾ പ്രചരിച്ചതിൽ തനിക്ക് ദുഃഖം ഉണ്ട് . അതെ സമയം തന്നെ അതിൽ സത്യം ഇല്ലെന്നും സുനിച്ചൻ പറയുന്നു.

സുനിച്ചന്റെ വാക്കുകളിലൂടെ,

നമസ്കാരം ഞാൻ സുനിച്ചൻ ആണ് സംസാരിക്കുന്നത്. ഇപ്പോൾ ദുബായിൽ ആണുള്ളത്. ഒരു വര്ഷം ആയി ഇവിടെ എത്തിയിട്ട്. ഇടക്ക് ഒരു രണ്ടു മാസം നാട്ടിൽ ലീവിന് പോയിരുന്നു. പിന്നെ ബിഗ് ബോസ് എല്ലാരും കാണുന്നുണ്ട് എന്ന് എനിക്കറിയാം. ഞാൻ ഇടയ്ക്ക് ഏഷ്യാനെറ്റിൽ ചെന്നിരുന്നുവെന്നും മഞ്ജുവിൽ നിന്നും ഡിവോഴ്സ് വേണം എന്ന് ആവശ്യപ്പെട്ടുവെന്നും ചേർത്ത് ഒരു വാർത്ത ഇടയ്ക്ക് കണ്ടു “

ഞാൻ അത് ഏഷ്യാനെറ്റിൽ വിളിച്ചു ചോദിച്ചു. അപ്പോൾ അവർ അത് പെയ്ഡ് ന്യൂസ് ആണെന്നു പറഞ്ഞു. എനിക്ക് ഒരുപാട് സങ്കടമായി. അങ്ങിനെ ഒരു വാർത്ത ഇല്ല. കാരണം എന്റെ കുടുംബവും അവളുടെ കുടുംബവും പിന്തുണ നല്കിയിട്ടാണ് അവൾ ബിഗ് ബോസിൽ പോയത്”ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :