മഞ്ജു ചേച്ചിയൊക്കെ ഏറ്റ സാധനം ആണ്, ആ 4 പേരെ ഒഴിച്ച് മറ്റ് പെണ്ണുങ്ങളെ ഇഷ്ടമല്ല: ഫുക്രുവിന്റെ തുറന്നു പറച്ചിൽ

ചിപ്പി പീലിപ്പോസ്| Last Modified ഞായര്‍, 12 ജനുവരി 2020 (16:16 IST)
ബിബ് ബോസ് സീസൺ 2 തുടങ്ങി ഒരാഴ്ച കടന്നിരിക്കുകയാണ്. കുടുംബത്തിലെ ഏറ്റവും ചെറിയ മത്സരാര്‍ത്ഥിയായ ഫുക്രു പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയെടുത്തിട്ടുണ്ട്. ടിക് ടോക് വീഡിയോകളിലൂടെ ശ്രദ്ധേയനായ ഫുക്രുവിന് വിമർശകരും ഉണ്ട്. അവർക്ക് മുന്നിൽ താൻ ആരാണെന്ന് വ്യക്തമാക്കാനുള്ള അവസരമായിട്ടാണ് ഫുക്രു ഇതിനെ കാണുന്നത്.

വളരെ പകത്വയോടെയുള്ള പെരുമാറ്റം ചിലപ്പോഴിക്കെ ഫുക്രു കാഴ്ച വെയ്ക്കുന്നുണ്ട്. രജിത്തിനെ പറ്റി വീട്ടിലെ മറ്റ് അംഗങ്ങള്‍ ചില സംസാരങ്ങള്‍ നടത്തിയിരുന്നു. ഇതിനിടയിലാണ് മറ്റുള്ളവര്‍ പറയുന്നതിന് മുഖ വില നല്‍കാതെ, കാര്യത്തിന്റെ നിജ സ്ഥിതി നേരിട്ട് മനസിലാക്കാനായി രജിത്തിന്റെ അടുത്ത് ഫുക്രു എത്തുന്നതും കാര്യം നേരിട്ട് ചോദിക്കുന്നതും.

കഴിഞ്ഞദിവസം നടന്ന എപ്പിസോഡില്‍ തനിക്ക് നാല് പേരെ ഒഴിച്ചാല്‍ പെണ്‍പടകളില്‍ ആരെയും ഇഷ്ടമല്ല എന്ന് പരീകുട്ടിയോട് തുറന്നു പറയുന്നതും ഫുക്രുവിന്റെ വ്യക്തിത്വമാണ് സൂചിപ്പിക്കുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം ഉയരുന്നുണ്ട്. ആര്യചേച്ചി, വീണ ചേച്ചി തസ്‌നി താത്ത, പിന്നെ ഇവള്‍( രേഷ്മയാണോ എലീന യാണോ എന്ന കാര്യത്തില്‍ വ്യക്തത ഇല്ല ) ഇവരെ മാത്രമേ എനിക്ക് ഇഷ്ടം ഉള്ളൂ. മറ്റൊന്നിനെയും എനിക്ക് ഇഷ്ടമല്ല. മഞ്ജു ചേച്ചിയൊക്കെ ഏറ്റ സാധനം ആണ്. അവരൊക്കെ ഇളകും. ഇളകി ആടും ഇവിടെ. വന്‍ വയലന്റ് ആകും ഇവിടെയെന്നും ഫുക്രു പരീകുട്ടിയോട് വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :