'ലെച്ചുവാകാൻ ഇനി സീരിയലിൽ ഇല്ല'; കാരണം തുറന്നു പറഞ്ഞ് ജൂഹി

ലെച്ചുവിന്റെ കല്ല്യാണത്തോടെ ജൂഹിയെ സീരിയലില്‍ നിന്ന് പുറത്ത് പോയതാണെന്നും അതല്ല തീരികെ വരുമെന്നുമെല്ലാം ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.

തുമ്പി ഏബ്രഹാം| Last Updated: തിങ്കള്‍, 3 ഫെബ്രുവരി 2020 (13:22 IST)
ഫളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും എന്ന സീരിയലിലെ എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. സീരിയലിലെ കഥാപാത്രമായിരുന്ന ‘ലെച്ചു’വിന്റെ കല്ല്യാണം പ്രേക്ഷകര്‍ ഏറെ ആഘോഷമാക്കിയിരുന്നു. ജൂഹി രുസ്തഗിയായിരുന്നു സീരിയലിലെ ലെച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്.

ലെച്ചുവിന്റെ കല്ല്യാണത്തോടെ ജൂഹിയെ സീരിയലില്‍ നിന്ന് പുറത്ത് പോയതാണെന്നും അതല്ല തീരികെ വരുമെന്നുമെല്ലാം ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ താന്‍ ഇനി ഉപ്പും മുളകിലും ഇനി ഉണ്ടാവില്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജൂഹി തന്നെ.യൂട്യൂബ് ചാനലിലൂടെയായിരുന്നു ജൂഹിയുടെ വെളിപ്പെടുത്തല്‍. ‘ഉപ്പും മുളകി’ലേക്ക് തിരിച്ച് ഇനിയില്ല. കാരണം വേറൊന്നുമല്ല. ഷൂട്ടും പ്രോഗ്രാമുകളും കാരണം പഠനം നല്ല രീതിയില്‍ ഉഴപ്പിയിട്ടുണ്ട്. പഠിപ്പ് ഉഴപ്പിയപ്പോള്‍ പപ്പയുടെ കുടുംബത്തില്‍ നിന്ന് നല്ല രീതിയില്‍ സമ്മര്‍ദ്ദമുണ്ടായെന്നും അതുകൊണ്ടാണ് പിന്മാറുന്നതെന്നുമാണ് ജൂഹി പറഞ്ഞത്.

സിനിമയില്‍ നല്ല അവസരം കിട്ടിയില്‍ അഭിനയിക്കുമെന്നും ജൂഹി പറഞ്ഞു. അഭിനയം പോലെ തന്നെ യാത്രകള്‍ ചെയ്യാനും ഇഷ്ടമാണ്. വ്യത്യസ്തമായ സ്ഥലങ്ങളിലേക്കുള്ള യാത്രകളുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിന് പുതിയ യൂട്യൂബ് ചാനല്‍ തുടങ്ങിയെന്നും ‘ലെച്ചു’ വിന് നല്‍കിയ പിന്തുണ ഇനിയും ഉണ്ടാവണമെന്നും ജൂഹി പറയുന്നുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :