ഈജിപ്ത്യന്‍ റാണിയായി സൂര്യ,ഒരു സന്തോഷ വാര്‍ത്തയുമായി നടി സോഷ്യല്‍ മീഡിയയിലേക്ക് തിരിച്ചെത്തി

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 7 ജൂണ്‍ 2021 (16:01 IST)

ബിഗ് ബോസ് സീസണ്‍ 3യില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മത്സരാര്‍ത്ഥിയാണ് സൂര്യ. സോഷ്യല്‍ മീഡിയയില്‍ നിന്നും ഒരിടവേള എടുത്ത താരം ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. തിരിച്ചുവരവ് ഗംഭീരമാക്കുവാനായി അടിപൊളി ഫോട്ടോ ഷൂട്ടും താരം നടത്തി. മാത്രമല്ല ഒരു സന്തോഷ വാര്‍ത്ത കൂടി പങ്കുവെച്ചു.

ഈജിപ്ത്യന്‍ റാണിയുടെ ലുക്കിലാണ് താരത്തെ കാണാനാവുന്നത്. ചിത്രം വളരെ വേഗം തന്നെ വൈറലായി മാറി.താന്‍ തിരികെ വന്നുവെന്നും നാല് സിനിമകള്‍ കമ്മിറ്റ് ചെയ്തുവെന്നും നടി പറഞ്ഞു. തമിഴിലും തെലുങ്കിലുമായാണ് സൂര്യ പുതിയ ചിത്രങ്ങള്‍ ചെയ്യുന്നത്.
എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും താരം നന്ദി പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :