വിവാഹം എപ്പോള്‍ ? മറുപടി നല്‍കി സൂര്യ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 10 ജൂണ്‍ 2021 (14:56 IST)

ബിഗ് ബോസ് സീസണ്‍ 3യില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മത്സരാര്‍ത്ഥിയാണ് സൂര്യ. ഒരു ഇടവേളയ്ക്ക് ശേഷം അടുത്തിടെയാണ് സോഷ്യല്‍ മീഡിയയില്‍ താരം തിരിച്ചെത്തിയത്. ഇപ്പോളിതാ വിവാഹം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് സൂര്യ.

ചില സിനിമകള്‍ക്ക് ചെയ്തശേഷം എല്ലാം ഒത്തു വന്നാല്‍ നോക്കുമെന്നായിരുന്നു താരം പറഞ്ഞത്. അടുത്തിടെ ഒരു ഫാന്‍ ചാറ്റിലാണ് ഇക്കാര്യത്തെക്കുറിച്ച് മനസ്സ് തുറന്നത്.

ബിഗ് ബോസ് കഴിഞ്ഞ് ആരൊക്കെ ഫോണില്‍ കോണ്‍ടാക്റ്റ് ചെയ്തു എന്ന ചോദ്യത്തിനും മറുപടി നല്‍കി.

അഡോണി, അനൂപ് കൃഷ്ണന്‍, റംസാന്‍,രമ്യാ, റംസാന്‍, ഋതു, പോളി ഫിറോസ്, മണിക്കുട്ടന്‍ തുടങ്ങിയവരെല്ലാം ഫോണില്‍ വിളിച്ചെന്ന് സൂര്യ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :