മണിക്കുട്ടന്‍ ബഹുദൂരം മുന്നില്‍ ! വോട്ട് വ്യത്യാസം എത്രയെന്നോ?

രേണുക വേണു| Last Modified തിങ്കള്‍, 2 ഓഗസ്റ്റ് 2021 (08:44 IST)

ബിഗ് ബോസ് സീസണ്‍ മൂന്നിന്റെ വിജയിയെ പ്രഖ്യാപിച്ചു. എല്ലാവരും പ്രതീക്ഷിച്ചതുപോലെ മണിക്കുട്ടനാണ് ബിഗ് ബോസ് സീസണ്‍ മൂന്നിന്റെ വിജയി. പ്രേക്ഷക വോട്ടിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ സായ്കൃഷ്ണയേക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു ഒന്നാം സ്ഥാനത്തെത്തിയ മണിക്കുട്ടന്‍. സായ്കൃഷ്ണയ്ക്ക് 60,104,926 വോട്ടുകളാണ് ലഭിച്ചത്. എന്നാല്‍, സീസണ്‍ മൂന്ന് വിന്നറായി തിരഞ്ഞെടുക്കപ്പെട്ട മണിക്കുട്ടന് 92,001,284 വോട്ടുകള്‍ നേടാന്‍ സാധിച്ചു. സായ്കൃഷ്ണയേക്കാള്‍ 32,000 വോട്ടുകള്‍ മണിക്കുട്ടന് കൂടുതല്‍ ലഭിച്ചു. ബിഗ് ബോസ് സീസണ്‍ മൂന്ന് ആരംഭിച്ചതുമുതല്‍ മത്സരാര്‍ഥികള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ സ്വീകാര്യതയുള്ള താരമായിരുന്നു മണിക്കുട്ടന്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :