ലച്ചുവിനെ ഉപദേശിക്കാനാണ് പറഞ്ഞത്, പക്ഷേ കരച്ചിൽ വന്നു; ഉപ്പും മുളകിലെ ബാലു പറയുന്നു

ചിപ്പി പീലിപ്പോസ്| Last Modified തിങ്കള്‍, 30 ഡിസം‌ബര്‍ 2019 (15:07 IST)
പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് ഉപ്പും മുളകും. ഉപ്പും മുളകിലെ ലച്ചുവിന്റെ കല്യാണം കെങ്കേമമായി നടത്തുകയായിരുന്നു സീരിയലിന്റെ അണിയറ പ്രവർത്തകർ. തന്റെ മകളെ വിവാഹം കഴിപ്പിച്ചയക്കുമ്പോള്‍ ഒരു അച്ഛന്‍ അനുഭവിക്കുന്ന വൈകാരിക ബുദ്ധിമുട്ടുകളും അവസ്ഥയും അതേപടി സ്ക്രീനിൽ അവതരിപ്പിക്കാൻ ബിജു സോപാനത്തിനും സീരിയലിലെ ഭാര്യയായ നിഷ സാരംഗിനും കഴിഞ്ഞിട്ടുണ്ട്.

മകളായ ലച്ചുവിനെ വിവാഹശേഷം യാത്രയാക്കുന്ന സീനിൽ താൻ ശരിക്കും കരഞ്ഞു പോയെന്ന് പറയുകയാണ് ബാലു. ‘ആ രംഗത്തില്‍ ഗ്ലിസറിനില്ലാതെ തന്നെ ഞാന്‍ ശരിക്കും കരഞ്ഞു പോയി. കരയുക എന്നത് തിരക്കഥയില്‍ ഇല്ലായിരുന്നു. ലച്ചുവിന് ഉപദേശം നല്‍കാന്‍ മാത്രമായിരുന്നു ഉദ്ദേശം. പക്ഷേ, ആ സീനില്‍ കണ്ണുനീര്‍ നിയന്ത്രിക്കാനായില്ല.‘ ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ ബിജു സോപാനം പറഞ്ഞു.

പരമ്പരയിലെ വിവാഹ വിശേഷം വൈറലായതോടെ ജൂഹിയുടെ കല്യാണം കഴിഞ്ഞോ എന്ന തരത്തിലുള്ള ചര്‍ച്ചകളും ചോദ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. ഇതോടെ തന്റെ കല്യാണമല്ലെന്നും താൻ അവതരിപ്പിക്കുന്ന ലച്ചു എന്ന കഥാപാത്രത്തിന്റെ കല്യാണമാണെന്നും വ്യക്തമാക്കി ജൂഹി രംഗത്തെത്തുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :