ഷെയിൻ നിഗത്തിന് പിന്നാലെ ഉപ്പും മുളകിൽ അതിഥിയായി മമ്മൂട്ടിയും; വൈറലായി ഫോട്ടോ

മമ്മൂട്ടിയ്‌ക്കൊപ്പം നടന്മാരായ രമേഷ് പിഷാരടി, നീരജ് മാധവ്, പ്രൊക്ഷന്‍ കണ്‍ട്രോളര്‍ ബാധുഷ ജമാല്‍ തുടങ്ങി നിരവധി പേര്‍ ഉണ്ടായിരുന്നു.

റെയ്‌നാ തോമസ്| Last Modified ഞായര്‍, 5 ജനുവരി 2020 (13:02 IST)
മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഉപ്പും മുളകിലും എത്തിയെന്ന റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്. ഉപ്പും മുളകും ഫാന്‍സ് ക്ലബ്ബിലുടെ പുറത്ത് വന്ന ചിത്രങ്ങളിലാണ് മമ്മൂട്ടി എത്തിയതായി വ്യക്തമായത്. സാധാരണ പുതിയ സിനിമകളുടെ പ്രമോഷനും മറ്റുമായിട്ടാണ് താരങ്ങള്‍ ഉപ്പും മുളകിലും എത്താറുള്ളത്. നേരത്തെ ഷെയിന്‍ നിഗം വന്നതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു..

മമ്മൂട്ടിയ്‌ക്കൊപ്പം നടന്മാരായ രമേഷ് പിഷാരടി, നീരജ് മാധവ്, പ്രൊക്ഷന്‍ കണ്‍ട്രോളര്‍ ബാധുഷ ജമാല്‍ തുടങ്ങി നിരവധി പേര്‍ ഉണ്ടായിരുന്നു. അടുത്ത ദിവസങ്ങളില്‍ പരിപാടിയില്‍ നിന്നും പ്രമോ വീഡിയോ പുറത്ത് വരുന്നതോടെ മമ്മൂട്ടി വന്നത് എന്തിനാണെന്നുള്ള കാര്യം വ്യക്തമാവും.

അതേ സമയം മെഗാസ്റ്റാര്‍ വന്നിട്ടുള്ള എപ്പിസോഡ് കാണാന്‍ കട്ട കാത്തിരിപ്പിലാണെന്ന് പറയുകയാണ് ആരാധകര്‍. മറ്റൊരു കാര്യം മമ്മുട്ടിയുടെ ലൊക്കേഷനിലേക്ക് ഉപ്പും മുളകും ടീം അങ്ങോട്ട് പോയതാണോ എന്ന കാര്യവും വ്യക്തമല്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :