1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Juhi Rustagi relationship dr rovin

റോവിനൊപ്പം ജൂഹി; പ്രണയം പരസ്യമാക്കി താരം; വൈറലായി ചിത്രങ്ങൾ; വീഡിയോ

ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ഇരുവരും ചടങ്ങിനെത്തിയത്.

Juhi Rustagi
ഉപ്പും മുളകും പരമ്പരിയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ജൂഹി റുസ്തഗി. സീരിയലിൽ ലെച്ചു എന്ന കഥാപാത്രത്തെയാണ് ജൂഹി അവതരിപ്പിക്കുന്നത്. അടുത്തിടെയായിരുന്നു സീരിയലിൽ ലച്ചുവിന്‍റെ വിവാഹം കഴിഞ്ഞത്. സിദ്ധാര്‍ത്ഥിനൊപ്പം ഹണിമൂണാഘോഷിക്കാന്‍ പോയ ലച്ചുവിന്‍റെ തിരിച്ചുവരവ് കാത്തിരിക്കുകയാണ് ആരാധകര്‍.
 
ജൂഹിയെ കാണാത്തതിനാൽ ഇനി സീരിയലിൽ താരം ഇല്ല എന്ന വാർത്ത പരക്കുന്നതിനിടിയിലാണ് താരത്തിന്റെ കല്യാണം എന്ന തരത്തിലുള്ള വാർത്ത പ്രചരിക്കുന്നത്. ഡോക്‌ടർ റോവിൻ ജോർജിനെ കേന്ദ്രീകരിച്ചാണ് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. ഉപ്പും മുളകുമെന്ന ജനപ്രിയ പരിപാടിയുടെ സംവിധായകനായ എസ് ജെ സിനു സംവിധാനം ചെയ്യുന്ന സിനിമയുടെ പൂജയായിരുന്നു വെള്ളിയാഴ്ച നടന്നത്. ചടങ്ങിൽ ജൂഹിക്കൊപ്പം റോവിനും പങ്കെടുത്തിരുന്നു. ഇതാണ് ആരാധകരെ സംശയത്തിലാഴ്ത്തിയിരിക്കുന്നത്. 
 
ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ഇരുവരും ചടങ്ങിനെത്തിയത്. മറ്റുള്ളവർക്ക് രോവിനെ ജൂഹി പരിചയപ്പെടുത്തുന്നുണ്ട്. ചടങ്ങിൽ ശ്രദ്ധാകേന്ദ്രമായതും രോവിനും ജൂഹിയും തന്നെയായിരുന്നു. 
About Writer
തുമ്പി ഏബ്രഹാം
അടുത്ത ലേഖനം
'ഉൻ സ്റ്റൈലും അഴകും ഇന്നും ഉന്നെ വിട്ട് പോകലെ’ - ഷൈലോക്കിലെ ബാര്‍ സോംഗ് വൈറലാകുന്നു