1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. suicide

ഭാര്യയുടെ പീഡനം താങ്ങാനാവുന്നില്ല, നവവരൻ ജീവനൊടുക്കി

വാർത്ത
ഔറംഗാബാദ്: വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ നവവരൻ ആത്മഹത്യ ചെയ്തു. അഭയ് അരവിന്ദ് ദേശ്മുഖ് എന്ന യുവാവാണ് ജീവനൊടുക്കിയത്. ഔറംഗാബാദിലെ ശിവാജി നഗറിലാണ് സംഭവം. ഭാര്യയുടെ പീഡനം താങ്ങാൻ കഴിയാതത്തതിനാലാണ് താൻ ആത്മഹത്യ ചെയ്യുന്നത് എന്ന് എഴുതിവച്ച് യുവാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു. 
 
കഴിഞ്ഞ ആഗസ്റ്റിലാണ് അഭയ് വിവാഹിതനാകുന്നത്. വിവാഹം കഴിഞ്ഞ ദിവസങ്ങൾക്കുള്ളിൽ തന്നെ ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായിരുന്നു. ചെറിയ കാര്യങ്ങൾക്ക് പോലും ഭാര്യം വളരെയധികം ദേശ്യപ്പെടുന്നു എന്നും തന്നെ മാനസികമായി തളർത്തുന്ന രീതിയിൽ സംസാരിക്കുന്നു എന്നും അഭയ് ആത്മഹത്യ കുറിപ്പിൽ പറയുന്നു. 
 
സംഭവത്തിൽ അഭയ്‌യുടെ സഹോദരൻ അമോൽ അരവിന്ദ് ദേശ്മുഖിനെ പരാതിയിൽ പൊലീസ് യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷനം ആരംഭിച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
265 പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചു; ടീം ഡോക്‍ടര്‍ക്ക് 300 വര്‍ഷത്തെ തടവ് -മാപ്പ് പറഞ്ഞ് അധികൃതര്‍