1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. suicide

കാമുകന്റെ വീട്ടിലെത്തി യുവതി ആത്മഹത്യ ചെയ്തു, യുവാവിനെ പൊലീസ് പിടികൂടി

വാർത്ത
തിരുപ്പൂർ: കമുന്റെ വീട്ടിലെത്തി യുവതി ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് സംഭവം ഉണ്ടായത്. തിരുപ്പൂർ പല്ലടം സ്വദേശിനിയായ മഞ്ജുള എന്ന 20കാരിയാണ് കമുകന്റെ വീട്ടിലെത്തിയ ശേഷം തൂങ്ങിമരിച്ചത്. 
 
സംഭവത്തിൽ തിരുപ്പൂർ പല്ലടം സ്വദേശിയായ 21കാരൻ കാർത്തികേയനെ പൊലീസ് പിടികൂടി. മരിക്കുന്നതിന് തൊട്ടുമുൻപുള്ള രണ്ട് ദിവസവും മഞ്ജുള കാർത്തികേയന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇതിനിടെ ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്തത് എന്ന് പൊലീസ് പറയുന്നു. യുവാവിനെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയിട്ടുണ്ട്.
 
 
About Writer
സുമീഷ് ടി ഉണ്ണീൻ
അടുത്ത ലേഖനം
ഈ നമ്പറുളിൽ നിന്നും വരുന്ന കോളുകൾ എടുക്കരുത്, മുന്നറിയിപ്പുമായി പൊലീസ് !