അനുബന്ധ വാര്‍ത്തകള്‍
- ഡോ.റോബിന്‍ ഇനി ബിഗ് ബോസില്‍ ഇല്ല ! പുറത്താക്കി
- ഗ്രേറ്റ് ഫാദറില്‍ മമ്മൂട്ടി സിഗരറ്റും കടിച്ചുപിടിച്ച് നടന്നുവരുന്ന സീന്‍ ഓര്മ വന്നു, ബിഗ് ബോസിലെ ഏറ്റവും മാസ് സീന്‍; ജാസ്മിനെ പുകഴ്ത്തി ജോമോള്‍ ജോസഫ്
- ബിഗ് ബോസില്‍ നാടകീയ രംഗങ്ങള്‍; ചെടി ചട്ടി എറിഞ്ഞു പൊട്ടിച്ച് ജാസ്മിന്‍, വീട്ടില്‍ നിന്ന് പടിയിറങ്ങി
- മടുത്തു, ഇറങ്ങുന്നു; ബിഗ് ബോസ് ഷോയില്‍ നിന്ന് ജാസ്മിന്‍ എം.മൂസയും പുറത്തേക്ക് !
- റിമി ടോമി വീണ്ടും വിവാഹിതയാകുന്നു; വരന് സിനിമ മേഖലയില്‍ നിന്ന് തന്നെ
റോബിനെ തിരിച്ചുകൊണ്ടുവരാന്‍ ആലോചനയുണ്ടായിരുന്നു, ജാസ്മിന്‍ ക്വിറ്റ് ചെയ്തതോടെ പുറത്താക്കാന്‍ തീരുമാനിച്ച് ബിഗ് ബോസ്; നാടകീയ നിമിഷങ്ങള്‍
ബിഗ് ബോസ് മലയാളം ഷോയില്‍ നാടകീയ നിമിഷങ്ങള്‍. ഡോ.റോബിന്‍ രാധാകൃഷ്ണനെ പുറത്താക്കാന്‍ ബിഗ് ബോസ് തീരുമാനിച്ചതായാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ജാസ്മിന്‍ എം.മൂസ ബിഗ് ബോസില്‍ നിന്ന് നേരത്തെ ക്വിറ്റ് ചെയ്തിരുന്നു. ജാസ്മിന്‍ പുറത്തിറങ്ങിയതിനു പിന്നാലെയാണ് റോബിനെ പുറത്താക്കാന്‍ ബിഗ് ബോസ് തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇന്നത്തെ എപ്പിസോഡില്‍ റോബിനെ പുറത്താക്കിയ കാര്യം മോഹന്‍ലാല്‍ തന്നെ ഔദ്യോഗികമായി അറിയിക്കുമെന്നാണ് ഏഷ്യാനെറ്റുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മത്സരാര്‍ഥിയായ റിയാസിനെ തല്ലിയതിനാണ് ബിഗ് ബോസ് ഡോ.റോബിനെതിരെ നടപടിയെടുത്തിരിക്കുന്നത്. റിയാസിനെ തല്ലിയതിനു പിന്നാലെ ബിഗ് ബോസ് വീടിനോട് ചേര്‍ന്ന സീക്രട്ട് റൂമിലേക്ക് റോബിനെ മാറ്റിയിരുന്നു.
മത്സരത്തിലുടനീളം റോബിനെതിരെ ശക്തമായ നിലപാട് എടുത്ത മത്സരാര്‍ഥിയാണ് ജാസ്മിന്‍. റോബിനെ ബിഗ് ബോസിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ആലോചനയുണ്ടായിരുന്നു. അതുകൊണ്ടാണ് റോബിനെ സീക്രട്ട് റൂമില്‍ നിലനിര്‍ത്തിയത്. ശനിയാഴ്ചത്തെ എപ്പിസോഡില്‍ മോഹന്‍ലാല്‍ എത്തുമ്പോള്‍ റിയാസിനോട് റോബിന്‍ മാപ്പ് പറയാന്‍ ആവശ്യപ്പെടുകയും അതിനുശേഷം എല്ലാ മത്സരാര്‍ഥികള്‍ക്കും സമ്മതമാണെങ്കില്‍ റോബിനെ തുടരാന്‍ അനുവദിക്കാമെന്നുമായിരുന്നു ബിഗ് ബോസിന്റെ തീരുമാനം. എന്നാല്‍ ജാസ്മിന്റെ അപ്രതീക്ഷിത നീക്കങ്ങള്‍ തിരിച്ചടിയായി. റോബിനോടുള്ള എതിര്‍പ്പ് പരസ്യമാക്കി ജാസ്മിന്‍ ഷോയില്‍ നിന്ന് ക്വിറ്റ് ചെയ്തതിനാല്‍ ഇനിയും റോബിനെ തിരിച്ചുകൊണ്ടുവരുന്നത് ഷോയുടെ ക്രെഡിബിലിറ്റിയെ ബാധിക്കുമെന്നാണ് ബിഗ് ബോസിന്റെ വിലയിരുത്തല്‍. ജാസ്മിന്റെ ഉറച്ച നിലപാടാണ് റോബിന് പുറത്തേക്കുള്ള വഴി തുറന്നതെന്ന് പറയാം. ഏഷ്യാനെറ്റുമായി ഏറ്റവും അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.