അനുബന്ധ വാര്‍ത്തകള്‍
- ഗ്രേറ്റ് ഫാദറില്‍ മമ്മൂട്ടി സിഗരറ്റും കടിച്ചുപിടിച്ച് നടന്നുവരുന്ന സീന്‍ ഓര്മ വന്നു, ബിഗ് ബോസിലെ ഏറ്റവും മാസ് സീന്‍; ജാസ്മിനെ പുകഴ്ത്തി ജോമോള്‍ ജോസഫ്
- ബിഗ് ബോസില്‍ നാടകീയ രംഗങ്ങള്‍; ചെടി ചട്ടി എറിഞ്ഞു പൊട്ടിച്ച് ജാസ്മിന്‍, വീട്ടില്‍ നിന്ന് പടിയിറങ്ങി
- മടുത്തു, ഇറങ്ങുന്നു; ബിഗ് ബോസ് ഷോയില്‍ നിന്ന് ജാസ്മിന്‍ എം.മൂസയും പുറത്തേക്ക് !
- റിമി ടോമി വീണ്ടും വിവാഹിതയാകുന്നു; വരന് സിനിമ മേഖലയില്‍ നിന്ന് തന്നെ
- ബറോസിന് വേണ്ടി കളഞ്ഞ മുടി ഇനിയും വന്നിട്ടില്ല, ബിഗ് ബോസിലേത് വിഗ്ഗ്; ലാലേട്ടന്റെ പുത്തന്‍ ലുക്ക്
ഡോ.റോബിന്‍ ഇനി ബിഗ് ബോസില്‍ ഇല്ല ! പുറത്താക്കി
ബിഗ് ബോസില്‍ നിന്ന് ഡോ.റോബിന്‍ രാധാകൃഷ്ണന്‍ പുറത്ത്. റോബിന്‍ തിരിച്ചുവരുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍, റോബിനെ പുറത്താക്കാനാണ് ബിഗ് ബോസിന്റെ തീരുമാനം.
ജാസ്മിന്‍ എം.മൂസ ബിഗ് ബോസില്‍ നിന്ന് നേരത്തെ ക്വിറ്റ് ചെയ്തിരുന്നു. ജാസ്മിന്‍ പുറത്തിറങ്ങിയതിനു പിന്നാലെയാണ് റോബിനെ പുറത്താക്കാന്‍ ബിഗ് ബോസ് തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇന്നത്തെ എപ്പിസോഡില്‍ റോബിനെ പുറത്താക്കിയ കാര്യം മോഹന്‍ലാല്‍ തന്നെ ഔദ്യോഗികമായി അറിയിക്കുമെന്നാണ് ഏഷ്യാനെറ്റുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മത്സരാര്‍ഥിയായ റിയാസിനെ തല്ലിയതിനാണ് ബിഗ് ബോസ് ഡോ.റോബിനെതിരെ നടപടിയെടുത്തിരിക്കുന്നത്. റിയാസിനെ തല്ലിയതിനു പിന്നാലെ ബിഗ് ബോസ് വീടിനോട് ചേര്‍ന്ന സീക്രട്ട് റൂമിലേക്ക് റോബിനെ മാറ്റിയിരുന്നു.