ബിഗ് ബോസ് ജയിച്ചാല്‍ കിട്ടുന്ന പണം പുരുഷ ധനമായി വിവാഹം കഴിക്കുന്ന പെണ്‍കുട്ടിക്ക് കൊടുക്കും: ബ്ലെസ്‌ലി

രേണുക വേണു| Last Modified തിങ്കള്‍, 27 ജൂണ്‍ 2022 (17:57 IST)

ബിഗ് ബോസ് സീസണ്‍ നാലിലെ ശക്തരായ മത്സരാര്‍ഥികളില്‍ ഒരാളാണ് ബ്ലെസ്‌ലി. ഫൈനലിലേക്കുള്ള അവസാന ആറ് പേരില്‍ ഒരാള്‍ കൂടിയാണ് ബ്ലെസ്‌ലി. ബിഗ് ബോസ് ഷോയില്‍ ജയിച്ചാല്‍ കിട്ടുന്ന പണം എന്തിനാണ് താന്‍ ഉപയോഗിക്കുകയെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരം ഇപ്പോള്‍. ബിഗ് ബോസ് ജയിച്ചാല്‍ കിട്ടുന്ന പണം പുരുഷ ധനമായി വിവാഹം കഴിക്കുന്ന പെണ്‍കുട്ടിക്ക് കൊടുക്കുമെന്നാണ് ബ്ലെസ്‌ലി പറയുന്നത്.

' ഞാന്‍ ജയിക്കുകയാണെങ്കില്‍ ഈ കിട്ടുന്ന പണം പുരുഷ ധനമായിട്ട് വിവാഹം കഴിക്കുന്ന കുട്ടിക്ക് കൊടുക്കണം എന്നാണ് ആഗ്രഹം. അങ്ങനെയൊരു മാതൃക കാണിക്കണമെന്നാണ് ഒന്നാമത്തെ കാര്യം. രണ്ടാമത്തെ കാര്യം, വിവാഹം കഴിച്ച പെണ്‍കുട്ടികളുടെ പേരിന്റെ കൂടെ പുരുഷന്റെ പേര് ചേര്‍ക്കുന്നതായി കണ്ടിട്ടുണ്ട്. പകരം ഞാന്‍ ആഗ്രഹിക്കുന്നത് എന്റെ പേരിന്റെ കൂടെ അവരുടെ പേര് ചേര്‍ക്കണമെന്നാണ്. അങ്ങനെയൊരു മാതൃക കാണിക്കണമെന്നാണ്,' ബ്ലെസ്‌ലി പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :