'ഞാന്‍ നല്ല അസ്സല്‍ പശുവിന്‍ ചാണകമാണ്'; ബിഗ് ബോസ് വീട്ടില്‍ ലക്ഷ്മിപ്രിയ

രേണുക വേണു| Last Modified ചൊവ്വ, 21 ജൂണ്‍ 2022 (08:28 IST)

ബിഗ് ബോസ് വീട്ടില്‍ കൊമ്പുകോര്‍ത്ത് ലക്ഷ്മിപ്രിയയും ബ്ലെസ്‌ലിയും. നല്ല മിഠായി കവറുകളില്‍ പൊതിഞ്ഞ് അകത്ത് വച്ചിരിക്കുന്നത് വെറും എരുമ ചാണകമാണെന്ന് ലക്ഷ്മിപ്രിയയുടെ സ്വഭാവത്തെ വിശേഷിപ്പിച്ച് ബ്ലെസ്‌ലി പറഞ്ഞു. ഇതിനു മറുപടിയായി ലക്ഷമിപ്രിയ പറഞ്ഞതാണ് ഏറെ രസകരം.

' എരുമ ചാണകമല്ല. ഞാന്‍ നല്ല അസ്സല് പശുവിന്‍ ചാണകമാണ്. ഞാന്‍ നല്ല ഒന്നാന്തരം ചാണകമാണ്. പശുവിന്‍ ചാണകം,' ലക്ഷ്മിപ്രിയ പറഞ്ഞു.

ബ്ലെസ് ലി ലക്ഷ്മിപ്രിയയെ പരിഹസിക്കുന്നത് കേട്ട് റിയാസ് പൊട്ടിച്ചിരിക്കുന്നുണ്ട്.

ലക്ഷ്മിപ്രിയയുടെ രാഷ്ട്രീയം നേരത്തെ തന്നെ ചര്‍ച്ചയായിട്ടുണ്ട്. കടുത്ത ബിജെപി അനുകൂലിയാണ് ലക്ഷ്മി.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :