റോബിന്‍ ഫാന്‍സിന്റെ വോട്ടോ നിന്റെ ഫാന്‍സിന്റെ വോട്ടോ എനിക്ക് വേണ്ട; ബ്ലെസ്ലിയോട് ദില്‍ഷ

രേണുക വേണു| Last Modified വ്യാഴം, 23 ജൂണ്‍ 2022 (15:45 IST)

ബിഗ് ബോസ് മലയാളം സീസണ്‍ 4 കൊട്ടിക്കലാശത്തിലേക്ക് നീങ്ങുകയാണ്. അവസാന ലാപ്പിലേക്ക് എത്താന്‍ മത്സരാര്‍ഥികള്‍ വാശിയോടെ ഏറ്റുമുട്ടുന്ന കാഴ്ചയാണ് ഈ ദിവസങ്ങളില്‍ കാണുന്നത്. ഈ സീസണിലെ വളരെ സ്‌ട്രോങ് ആയ മത്സരാര്‍ഥിയാണ് ദില്‍ഷ. ടൈറ്റില്‍ വിന്നറാകാന്‍ സാധ്യതയുണ്ടെന്ന് പോലും ആരാധകര്‍ വിലയിരുത്തുന്ന താരം. മുന്നോട്ടുള്ള യാത്രയെ കുറിച്ച് ദില്‍ഷ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്.

ദില്‍ഷയുമായി ബന്ധപ്പെട്ട ത്രികോണ പ്രണയം നേരത്തെ വലിയ ചര്‍ച്ചയായിരുന്നു. ബിഗ് ബോസില്‍ നിന്ന് പുറത്താക്കപ്പെട്ട റോബിന്‍ രാധാകൃഷ്ണനും ഇപ്പോള്‍ മത്സരാര്‍ഥിയായി തുടരുന്ന ബ്ലെസ്ലിക്കും ദില്‍ഷയോട് പ്രണയമുണ്ടെന്നാണ് ബിഗ് ബോസ് ഹൗസിലെ വലിയ ഗോസിപ്പ് ആയിരുന്നത്. ഈ ത്രികോണ പ്രണയം ആരാധകര്‍ക്കിടയിലും ചര്‍ച്ചയായി. വേറെ ആരുടെയും വോട്ട് തനിക്ക് ആവശ്യമില്ലെന്നും തന്നെ പിന്തുണയ്ക്കുന്നവരുടെ വോട്ട് വാങ്ങി ജയിച്ചാല്‍ മതിയെന്നുമാണ് ദില്‍ഷ പറയുന്നത്.

റോബിന്‍ രാധാകൃഷ്ണന്‍ ഫാന്‍സിന്റെയോ ബ്ലെസ്ലിയുടെ ഫാന്‍സിന്റെയോ വോട്ട് തനിക്ക് വേണ്ട. എനിക്ക് സ്വന്തമായി ഫാന്‍സ് ഉണ്ടെങ്കില്‍ അവര് വോട്ട് ചെയ്തിട്ട് എവിടെ വരെ പോകാന്‍ പറ്റുമോ അവിടെ വരെ പോയാല്‍ മതിയെന്നാണ് ദില്‍ഷ ബ്ലെസ്ലിയോട് പറയുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :